കൈമനം സർക്കാർ വനിത പോളിടെക്‌നിക്ക് കോളേജിൽ ആംഗ്യഭാഷ പരിഭാഷ അധ്യാപകർ താൽക്കാലിക നിയമനം

Web Desk   | Asianet News
Published : Jan 06, 2021, 11:49 AM IST
കൈമനം സർക്കാർ വനിത പോളിടെക്‌നിക്ക് കോളേജിൽ ആംഗ്യഭാഷ പരിഭാഷ അധ്യാപകർ താൽക്കാലിക നിയമനം

Synopsis

ദിവസ വേതനാടിസ്ഥാനത്തിൽ രണ്ട് ആംഗ്യഭാഷ പരിഭാഷ അധ്യാപകരുടെ താൽക്കാലിക ഒഴിവുകളുണ്ട്. 

തിരുവനന്തപുരം: കൈമനം സർക്കാർ വനിത പോളിടെക്‌നിക്ക് കോളേജിലെ കമ്പ്യൂട്ടർ എൻജിനിയറിങ് (ഹിയറിംഗ് ഇംപയേർഡ്) വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ രണ്ട് ആംഗ്യഭാഷ പരിഭാഷ അധ്യാപകരുടെ താൽക്കാലിക ഒഴിവുകളുണ്ട്. എം.എസ്.ഡബ്ല്യു/എം.എ.സോഷ്യോളജി/എം.എ.സൈക്കോളജി ആന്റ് ഡിപ്ലോമ ഇൻ സൈൻ ലാംഗ്വേജ് ഇന്റർപ്രട്ടേഷൻ (ആർ.സി.ഐ അംഗീകാരം) യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ എന്നിവയുമായി എട്ടിന് രാവിലെ പത്തിന് കോളേജ് പ്രിൻസിപ്പൽ മുൻപാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.gwptctvpm.org.    
 

PREV
click me!

Recommended Stories

അസം റൈഫിൾസ് എക്സാമിനേഷൻ 2026; 48,954 ഒഴിവുകളിലേക്ക് എസ്എസ്‌സി അപേക്ഷ ക്ഷണിച്ചു
വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം