Job Opportunity : വിമുക്തി ജില്ലാ മിഷൻ കോ ഓർഡിനേറ്റർ താത്ക്കാലിക ഒഴിവ്; അപേക്ഷ ഫെബ്രുവരി 28 വരെ

Web Desk   | Asianet News
Published : Feb 11, 2022, 10:19 AM IST
Job Opportunity :  വിമുക്തി ജില്ലാ മിഷൻ കോ ഓർഡിനേറ്റർ താത്ക്കാലിക ഒഴിവ്; അപേക്ഷ ഫെബ്രുവരി 28 വരെ

Synopsis

ലഹരി വിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു സർക്കാർ/ അർദ്ധ സർക്കാർ സ്ഥാപനങ്ങളിലോ മിഷനുകളിലോ പ്രൊജക്ടുകളിലോ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. 

തിരുവനന്തപുരം: എക്‌സൈസ് വകുപ്പിന്റെ (Excise Department) നേതൃത്വത്തിലുള്ള വിമുക്തി (Vimukthi) പദ്ധതിയുടെ തിരുവനന്തപുരം ജില്ലയിലെ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ (District Mission Co ordinator) തസ്തികയിൽ താത്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു (Temporary Appointment).  ഒരു ഒഴിവാണുള്ളത്.  പ്രായപരിധി 23നും 60നും മധ്യേ.  ശമ്പളം- 50,000 രൂപ.  യോഗ്യത-  സോഷ്യൽ വർക്ക്, സൈക്കോളജി, സോഷ്യോളജി, വിമൻസ് സ്റ്റഡീസ്, ജൻഡർ സ്റ്റഡീസ് എന്നിവയിൽ ഏതെങ്കിലും ഒന്നിൽ അംഗീകൃത സർവകലാശാലയിൽ നിന്നും നേടിയ ബിരുദാനന്തര ബിരുദം.

ലഹരി വിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു സർക്കാർ/ അർദ്ധ സർക്കാർ സ്ഥാപനങ്ങളിലോ മിഷനുകളിലോ പ്രൊജക്ടുകളിലോ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം.  അപേക്ഷ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ, എക്‌സൈസ് ഡിവിഷൻ ഓഫീസ്, ഈസ്റ്റ് ഫോർട്ട്, തിരുവനന്തപുരം-695023 എന്ന വിലാസത്തിൽ നൽകണം. ഫോൺ: 0471-2473149, ഇമെയിൽ: dectvpm.exc@kerala.gov.in.  അപേക്ഷകൻ ബയോഡാറ്റ, മൊബൈൽ ഫോൺ നമ്പർ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്.  അപേക്ഷ 28ന് വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും.

PREV
click me!

Recommended Stories

പി.ജി മെഡിക്കൽ കോഴ്‌സ് പ്രവേശനം; രണ്ടാം ഘട്ട അലോട്ട്‌മെന്റ് നടപടികൾ ആരംഭിച്ചു
48,954 ഒഴിവുകൾ! ഈ ചാൻസ് പാഴാക്കരുത്; എസ്.എസ്.സി അപേക്ഷ ക്ഷണിച്ചു