ഗ്രാഫിക് ഡിസൈനർ, കമ്പ്യൂട്ടർ ഓപ്പറേറ്റർ: താത്ക്കാലിക ഒഴിവുകളിൽ അപേക്ഷിക്കാം

Web Desk   | Asianet News
Published : Aug 11, 2021, 11:35 AM IST
ഗ്രാഫിക് ഡിസൈനർ, കമ്പ്യൂട്ടർ ഓപ്പറേറ്റർ: താത്ക്കാലിക ഒഴിവുകളിൽ അപേക്ഷിക്കാം

Synopsis

വി.എച്ച്.എസ്.ഇ/പ്ലസ്ടു, അഡോബ് ഫോട്ടോഷോപ്പ്, കോറൽ ഡ്രൊ, പേജ് മേക്കർ എന്നിവയിലുള്ള രണ്ട് വർഷത്തെ പ്രാവീണ്യം ആണ് ഗ്രാഫിക് ഡിസൈനറുടെ യോഗ്യത.   

തിരുവനന്തപുരം: വി.എച്ച്.എസ്.ഇ കരിയർ ഗൈഡൻസ് ആന്റ് കൗൺസലിങ് സെല്ലിലേക്ക് ഗ്രാഫിക് ഡിസൈനർ, കമ്പ്യൂട്ടർ ഓപ്പറേറ്റർ തസ്തികകളിൽ താത്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വി.എച്ച്.എസ്.ഇ/പ്ലസ്ടു, അഡോബ് ഫോട്ടോഷോപ്പ്, കോറൽ ഡ്രൊ, പേജ് മേക്കർ എന്നിവയിലുള്ള രണ്ട് വർഷത്തെ പ്രാവീണ്യം ആണ് ഗ്രാഫിക് ഡിസൈനറുടെ യോഗ്യത. 

വി.എച്ച്.എസ്.ഇ/പ്ലസ്ടു, ഡി.റ്റി.പി(മലയാളം, ഇംഗ്ലീഷ്), ബേസിക്  പ്രോഗ്രാമിങ്, എം.എസ്.ഓഫീസ്, പേജ്‌മേക്കർ എന്നിവയിലുള്ള രണ്ട് വർഷത്തെ പ്രാവീണ്യമാണ് കമ്പ്യൂട്ടർ ഓപ്പറേറ്ററുടെ യോഗ്യത. ഉദ്യോഗാർത്ഥികൾ 12നകം യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പും അപേക്ഷയും പൊതുവിദ്യാഭ്യാസ ഡയറക്ടർ, പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, തൊഴിലധിഷ്ഠിത ഹയർ സെക്കണ്ടറി വിഭാഗം, ഹൗസിംഗ്‌ബോർഡ് ബിൽഡിംഗ്, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഫോൺ: 0471-2325323.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

PREV
click me!

Recommended Stories

ഭിന്നശേഷിക്കാർക്ക് സൗജന്യ മൊബൈൽ ചിപ്പ് ലെവൽ പരിശീലനം
അഡ്മിഷൻ കിട്ടിയ വിവരം വീട്ടില്‍ പറഞ്ഞില്ല, ആ തുക അവർക്ക് താങ്ങാനാകില്ലായിരുന്നു; വികാരനിർഭരമായ കുറിപ്പുമായി എസ്തർ അനില്‍