താത്ക്കാലിക അടിസ്ഥാനത്തിൽ സ്റ്റാഫ് നേഴ്‌സ് നിയമനം അപേക്ഷ ക്ഷണിച്ചു

Published : May 15, 2021, 09:00 AM IST
താത്ക്കാലിക അടിസ്ഥാനത്തിൽ സ്റ്റാഫ് നേഴ്‌സ് നിയമനം അപേക്ഷ ക്ഷണിച്ചു

Synopsis

സര്‍ക്കാര്‍ അംഗീകൃത കോളേജില്‍ ജി.എന്‍.എം/ ബി.എസ്.സി നഴ്‌സിങ് ഡിഗ്രിയും കേരള നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷനും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.  

പത്തനംതിട്ട: വടശ്ശേരിക്കര ഗ്രാമപഞ്ചായത്തിന്റെയും സി.എച്ച്.സിയുടെയും ചുമതലയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന സിഎഫ്എല്‍ടിസി യിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്‌സിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ അംഗീകൃത കോളേജില്‍ ജി.എന്‍.എം/ ബി.എസ്.സി നഴ്‌സിങ് ഡിഗ്രിയും കേരള നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷനും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.  അപേക്ഷിക്കേണ്ട പ്രായപരിധി 40 വയസ് വരെ. പ്രവൃത്തി പരിചയമുള്ളവര്‍ക്ക്  മുന്‍ഗണന. ഒഴിവുകളുടെ എണ്ണം ഒന്ന്.  വേതനം 17000 രൂപ. 

താല്പര്യമുള്ളവര്‍ അപേക്ഷകള്‍ vadasserikkaragp@gmail.com, phcvadasserikkara@gmail.com  എന്നീ മെയില്‍ ഐഡികളില്‍ സമര്‍പ്പിക്കണം. മുന്‍ പരസ്യ പ്രകാരം അപേക്ഷ സമര്‍പ്പിച്ചവരില്‍ മേല്‍ യോഗ്യതയുള്ളവര്‍  സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒരിക്കല്‍ കൂടി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഈ മാസം 14 ന് വൈകിട്ട് അഞ്ച് വരെ. ഫോണ്‍: 04735 252029.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

10 വർഷം ആയിരം കോടിയിലേറെ ചിലവ്, ഒടുവിൽ ദി പ്രൈമറി സ്കൂൾ പൂട്ടി പ്രിസില്ല ചാൻ, ബാധിക്കുക 500ലേറെ വിദ്യാർത്ഥികളെ
ഹയർ സെക്കന്ററി ഒന്നാം വർഷ ഇംപ്രൂമെന്റ് പരീക്ഷ ഒക്ടോബർ 12 മുതൽ 17 വരെ