അർദ്ധ സർക്കാർ സ്ഥാപനത്തിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ താൽകാലിക ഒഴിവ്

Published : Oct 31, 2020, 10:28 AM IST
അർദ്ധ സർക്കാർ സ്ഥാപനത്തിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ താൽകാലിക ഒഴിവ്

Synopsis

ബിരുദവും നെറ്റ്‌വർക്കിംഗ് സർട്ടിഫിക്കറ്റ് (സി.സി.എൻ.എ), ഐ.റ്റി/നെറ്റ്‌വർക്കിംഗിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. 

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഓപ്പൺ വിഭാഗത്തിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ തസ്തികയിൽ ഒരു താൽകാലിക ഒഴിവുണ്ട്. ബിരുദവും നെറ്റ്‌വർക്കിംഗ് സർട്ടിഫിക്കറ്റ് (സി.സി.എൻ.എ), ഐ.റ്റി/നെറ്റ്‌വർക്കിംഗിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 2020 ജനുവരി ഒന്നിന് 18-41 വയസ്സ് (നിയമാനുസൃത വയസ്സിളവ് ബാധകം). 

പ്രതിമാസ വേതനം 30,000 രൂപ(കൺസോളിഡേറ്റഡ് പേ). വിദ്യാഭ്യാസ യോഗ്യത, തൊഴിൽപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ നവംബർ 16ന് മുമ്പ് നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം.
 

PREV
click me!

Recommended Stories

'യു ടേൺ അടിച്ച് സർക്കാർ', ഗുരുവായൂർ ദേവസ്വം ബോർഡിലേക്കുളള നിയമനങ്ങളിൽ ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടി, യുഡിഎഫിന് ഇരട്ടത്താപ്പെന്ന് ഉദ്യോഗാർത്ഥികൾ
അപര്‍ണ പ്രഭാകറിന് ഒന്നാം റാങ്ക്, ഇസാ ബിജുവിനും എസ് കൃഷ്ണകുമാറിനും രണ്ടും മൂന്നും റാങ്കുകൾ; പ്രസ് ക്ലബ് ജേണലിസം ഫലം പ്രഖ്യാപിച്ചു