തളിര് സ്‌കോളര്‍ഷിപ്പ് ജൂനിയര്‍ വിഭാഗം പരീക്ഷ ഫെബ്രുവരി 19 ന്

Web Desk   | Asianet News
Published : Feb 16, 2021, 08:38 AM IST
തളിര് സ്‌കോളര്‍ഷിപ്പ് ജൂനിയര്‍ വിഭാഗം പരീക്ഷ ഫെബ്രുവരി 19 ന്

Synopsis

പരീക്ഷ എഴുതുന്നതിനുള്ള ലോഗിന്‍ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈലിലേക്ക് എസ്എംഎസ് ആയി അയച്ചിട്ടുണ്ട്. 

തിരുവനന്തപുരം: സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന തളിര് സ്‌കോളര്‍ഷിപ്പ് ജൂനിയര്‍ വിഭാഗത്തിനുള്ള (5, 6, 7 ക്ലാസുകള്‍) പരീക്ഷ ഫെബ്രുവരി 19ന് നടത്തും. അന്നേ ദിവസം ഉച്ചയ്ക്ക് 2.20ന് ലോഗിന്‍ ചെയ്ത് 2.30 മുതല്‍ നാല് വരെ പരീക്ഷ എഴുതാം. പരീക്ഷ എഴുതുന്നതിനുള്ള ലോഗിന്‍ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈലിലേക്ക് എസ്എംഎസ് ആയി അയച്ചിട്ടുണ്ട്. ഫെബ്രുവരി 16 മുതല്‍ 18 വരെ മോക്ക് പരീക്ഷ എഴുതി സോഫ്റ്റ് വെയര്‍ പരിശീലിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് https://ksicl.org എന്ന സൈറ്റ് സന്ദര്‍ശിക്കുക. എസ്എംഎസ് ഇതുവരെ ലഭിക്കാത്തവര്‍ 8547971483, 9544074633 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

PREV
click me!

Recommended Stories

ബി.ഫാം ലാറ്ററൽ എൻട്രി കോഴ്സിലേയ്ക്ക് പ്രവേശനം; രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
ഇന്ത്യയിലെ 50 ലക്ഷം യുവാക്കള്‍ക്ക് ഐബിഎം പരിശീലനം നല്‍കും