തളിര് സ്‌കോളർഷിപ്പ് പരീക്ഷ: രജിസ്‌ട്രേഷൻ ആരംഭിച്ചു; ഈ വർഷം 2500 വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്

Web Desk   | Asianet News
Published : Dec 10, 2020, 09:54 AM IST
തളിര് സ്‌കോളർഷിപ്പ് പരീക്ഷ: രജിസ്‌ട്രേഷൻ ആരംഭിച്ചു; ഈ വർഷം 2500 വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്

Synopsis

വിദ്യാർത്ഥികളുടെ സാഹിത്യാഭിരുചി, ചരിത്ര വിജ്ഞാനം, പൊതു വിജ്ഞാനം തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് സ്‌കോളർഷിപ്പ് പരീക്ഷ. 

തിരുവനന്തപുരം: സ്‌കൂൾ വിദ്യാർത്ഥികളുടെ സാഹിത്യാഭിരുചി പരിപോഷിപ്പിക്കാൻ സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ആവിഷ്‌കരിച്ച തളിര് സ്‌കോളർഷിപ്പ് പരീക്ഷയുടെ രജിസ്ട്രേഷൻ ആരംഭിച്ചു. ജൂനിയർ (അഞ്ച്, ആറ്, ഏഴ് ക്ലാസുകൾ)-സീനിയർ (എട്ട്, ഒൻപത്, പത്ത്) വിഭാഗങ്ങളിലായി 2500 ഓളം വിദ്യാർഥികൾക്ക് ഈ വർഷം സ്‌കോളർഷിപ്പ് വിതരണം ചെയ്യും. സംസ്ഥാന തലത്തിൽ ഒന്ന്, രണ്ട്, മൂന്ന് റാങ്കുകൾ കരസ്ഥമാക്കുന്നവർക്ക് 10,000, 5,000, 3,000 രൂപയാണ് സ്‌കോളർഷിപ്പ് നൽകുന്നത്. 

ജില്ലാതല വിജയികൾക്ക് 1,000, 500 രൂപ എന്നിങ്ങനെ സ്‌കോളർഷിപ്പ് നൽകും. വിദ്യാർത്ഥികളുടെ സാഹിത്യാഭിരുചി, ചരിത്ര വിജ്ഞാനം, പൊതു വിജ്ഞാനം തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് സ്‌കോളർഷിപ്പ് പരീക്ഷ. മൂന്നു തലത്തിൽ ആയാണ് പരീക്ഷ. പ്രാഥമിക ഘട്ടത്തിലെ വിജയികളെ പങ്കെടുപ്പിച്ച് ജില്ലാതല പരീക്ഷ നടക്കും. ജില്ലാതലത്തിൽ ഉയർന്ന മാർക്ക് കരസ്ഥമാക്കിയവരെ സംസ്ഥാനതലത്തിൽ മത്സരിപ്പിക്കും. ജില്ലാതല സ്‌കോളർഷിപ്പ് 14 ജില്ലകളിലുള്ളവർക്കും നൽകും. 200 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. 

സ്‌കോളർഷിപ്പിനായി രജിസ്റ്റർ ചെയ്യുന്ന എല്ലാ കുട്ടികൾക്കും ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന തളിര് മാസിക ഒരു വർഷത്തേക്ക് സൗജന്യമായി നൽകും. കൂടാതെ കുട്ടികളുടെ പങ്കാളിത്തത്തിന് അനുസരിച്ച് സ്‌കൂൾ ലൈബ്രറികൾക്ക് ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന 10,000 രൂപ മുഖവിലയുള്ള പുസ്തകങ്ങൾ വരെ സമ്മാനമായി നൽകും. കുട്ടികൾക്ക്  https://scholarship.ksicl.kerala.gov.in എന്ന വെബ്സൈറ്റിലൂടെ സ്‌കോളർഷിപ്പ് പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്യാം. ഡിസംബർ 31ന് രജിസ്‌ട്രേഷൻ അവസാനിക്കും. ഫോൺ: 8547971483.
 

PREV
click me!

Recommended Stories

ആരോഗ്യ കേരളത്തില്‍ നിയമനം; വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം
ട്രാൻസ്പ്ലാന്റ് ഇൻസ്റ്റിറ്റ്യൂട്ട്; 60 തസ്തികകൾ സൃഷ്ടിച്ച് സർക്കാർ ഉത്തരവിട്ടു