അകലാതെ കൊവിഡ് ആശങ്ക, യുജി, പിജി പരീക്ഷകൾ റദ്ദാക്കി തമിഴ്നാട്

By Web TeamFirst Published Jul 23, 2020, 11:29 AM IST
Highlights

യുജിസി, എഐസിടിഇ മാനദണ്ഡങ്ങൾ അനുസരിച്ച് ഇന്റേണൽ മാർക്ക്, ഹാജർ എന്നിവ അടിസ്ഥാനമാക്കി മാർക്ക് നൽകുമെന്ന് സർക്കാർ അറിയിച്ചു

ചെന്നൈ: കൊവിഡ് ആശങ്കാജനകമായി വ്യാപിക്കുന്ന പശ്ചാത്തലത്തിൽ തമിഴനാട്ടിൽ യുജി, പിജി പരീക്ഷകൾ റദ്ദാക്കി. യുജിസി, എഐസിടിഇ മാനദണ്ഡങ്ങൾ അനുസരിച്ച് ഇന്റേണൽ മാർക്ക്, ഹാജർ എന്നിവ അടിസ്ഥാനമാക്കി മാർക്ക് നൽകുമെന്ന് സർക്കാർ അറിയിച്ചു. ബിടെക്ക് എംസിഎ ഉൾപ്പടെയുള്ള പ്രൊഫഷണൽ കോഴ്സുകൾക്കും ഇത് ബാധകമാണ്. 

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. മഹാരാഷ്ട്ര, ആന്ധപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ സ്ഥിതി അതീവ ഗുരുതരമാണ്. പ്രതിദിന രോഗബാധ മഹാരാഷ്ട്രയിൽ പതിനായിരവും ആന്ധ്രപ്രദേശിൽ ആറായിരവും തമിഴ്നാട്ടിൽ അയ്യായിരവും കടന്നു. ഈ സാഹചര്യത്തിലാണ് തമിഴ്നാട് സർക്കാർ പരീക്ഷകൾ റദ്ദാക്കാൻ തീരുമാനിച്ചത്. 

click me!