Kerala PSC : വകുപ്പു തല പരീക്ഷ ഓൺലൈൻ സർട്ടിഫിക്കറ്റ് നേരിട്ട് നൽകുന്നതല്ല; കേരള പിഎസ് സി അറിയിപ്പ്

Web Desk   | Asianet News
Published : Jan 24, 2022, 04:14 PM IST
Kerala PSC : വകുപ്പു തല പരീക്ഷ ഓൺലൈൻ സർട്ടിഫിക്കറ്റ് നേരിട്ട് നൽകുന്നതല്ല; കേരള പിഎസ് സി അറിയിപ്പ്

Synopsis

വകുപ്പു തല പരീക്ഷയുടെ ഓൺലൈൻ  സർട്ടിഫിക്കറ്റ് നേരിട്ട് വിതരണം ചെയ്യുന്നതല്ലെന്ന് പി എസ് സി അറിയിപ്പ്. 

തിരുവനന്തപുരം: വകുപ്പു തല പരീക്ഷയുടെ (Departmental Test) ഓൺലൈൻ  സർട്ടിഫിക്കറ്റ് (Online Certificate) നേരിട്ട് വിതരണം ചെയ്യുന്നതല്ലെന്ന് (kerala public service commisiion) പി എസ് സി അറിയിപ്പ്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് ഈ രീതി തുടരുമെന്നും പി എസ് സി അറിയിപ്പിലുണ്ട്.  25.01.2022 തീയതി മുതൽ, ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ വകുപ്പുതല പരീക്ഷ ഓൺലൈൻ സർട്ടിഫിക്കറ്റ് നേരിട്ട് വിതരണം ചെയ്യുന്നതല്ല. പ്രൊബേഷൻ-ഡിക്ലറേഷൻ, പ്രമോഷൻ എന്നിവ due ആയിട്ടുള്ളവർ ഓഫീസ് മേലധികാരിയുടെ ശുപാർശ കത്ത് jsde.psc@kerala.gov.in എന്ന വിലാസത്തിൽ e-mail ചെയ്യുകയോ, ജോയിന്റ് സെക്രട്ടറി, വകുപ്പുതല പരീക്ഷ വിഭാഗം, കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ, പട്ടം, തിരുവനന്തപുരം, 695004 എന്ന മേൽവിലാസത്തിൽ അയച്ചാലോ മതിയാകുന്നതാണ്.
 

PREV
click me!

Recommended Stories

ചരിത്രം വഴിമാറും ചിലര്‍ വരുമ്പോൾ!, ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ നിന്ന് ആദ്യ വനിതാ ഓഫീസർ; സായ് ജാദവിന് ചരിത്ര നേട്ടം
39 സെക്കൻഡിൽ 51 അക്കങ്ങൾ വായിച്ച് ബാലികയ്ക്ക് റെക്കോർഡ് നേട്ടം