മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് ലോകോത്തര അക്കാദമിക് വിദഗ്ധരുമായി സംവദിക്കാൻ അവസരമൊരുക്കുമെന്ന് സർക്കാർ

Web Desk   | Asianet News
Published : Jan 02, 2021, 09:03 AM IST
മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് ലോകോത്തര അക്കാദമിക് വിദഗ്ധരുമായി സംവദിക്കാൻ അവസരമൊരുക്കുമെന്ന് സർക്കാർ

Synopsis

ഈ പദ്ധതിയിലൂടെ ലോകപ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞര്‍, സാമൂഹ്യശാസ്ത്രജ്ഞര്‍, ഭാഷാ വിദഗ്ദ്ധര്‍ എന്നിങ്ങനെ വിവിധ മേഖലകളിലുള്ള പ്രമുഖരുമായി നമ്മുടെ സര്‍ക്കാര്‍ കോളജിലെ ഡിഗ്രി, പി.ജി വിദ്യാര്‍ത്ഥികള്‍ക്ക് സംവദിക്കാന്‍ അവസരമൊരുക്കുകയാണ് .

തിരുവനന്തപുരം: സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരും മികച്ച പഠനം കാഴ്ചവയ്ക്കുന്നവരുമായ വിദ്യാര്‍ത്ഥികള്‍ക്ക് എമിനെന്റ് സ്‌കോളേഴ്‌സ് ഓണ്‍ലൈന്‍ എന്ന പരിപാടി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ പദ്ധതിയിലൂടെ ലോകപ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞര്‍, സാമൂഹ്യശാസ്ത്രജ്ഞര്‍, ഭാഷാ വിദഗ്ദ്ധര്‍ എന്നിങ്ങനെ വിവിധ മേഖലകളിലുള്ള പ്രമുഖരുമായി നമ്മുടെ സര്‍ക്കാര്‍ കോളജിലെ ഡിഗ്രി, പി.ജി വിദ്യാര്‍ത്ഥികള്‍ക്ക് സംവദിക്കാന്‍ അവസരമൊരുക്കുകയാണ് .

പ്രഭാഷണങ്ങള്‍ ഓണ്‍ലൈനായി കേള്‍പ്പിക്കാനും അവരോട് സംവദിക്കാനും വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കും. വിക്ടേഴ്‌സ് പോലുള്ള ചാനലുകള്‍ വഴിയും ഇത് സംപ്രേഷണം ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. ആദ്യ പരിപാടി ജനുവരിയില്‍ നടത്തും. സാമ്പത്തികശേഷി കുറവുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അന്താരാഷ്ട്ര സര്‍വകലാശാലകളില്‍ പോയി പഠിക്കാന്‍ പലപ്പോഴും കഴിയാതെ വരുന്നു. ഈ പോരായ്മ പരിഹരിക്കാനാണ് ഇത്തരമൊരു പരിപാടി നടത്താൻ സർക്കാർ ഉദ്ദേശിക്കുന്നത്.

PREV
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു