സര്‍വകലാശാല നിയമനം; സംവരണ കുടിശ്ശികയുള്ളവയില്‍ ഉടന്‍ നിയമനം നടത്തണമെന്ന് യു.ജി.സി

Published : Feb 11, 2021, 12:18 PM IST
സര്‍വകലാശാല നിയമനം; സംവരണ കുടിശ്ശികയുള്ളവയില്‍ ഉടന്‍ നിയമനം നടത്തണമെന്ന് യു.ജി.സി

Synopsis

സര്‍ക്കാര്‍ സഹായം സ്വീകരിക്കുന്ന സര്‍വകലാശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും യു.ജി.സി. ചട്ടമനുസരിച്ച് സംവരണതത്ത്വം നിര്‍ബന്ധമായും പാലിക്കണം. 

തിരുവനന്തപുരം: സര്‍വകലാശാല നിയമനങ്ങളില്‍ സംവരണ വിഭാഗത്തില്‍ കുടിശ്ശികയുള്ളവയില്‍ ഉടന്‍ നിയമനം നടത്തണമെന്ന് യു.ജി.സി. അധ്യാപക, അനധ്യാപക വിഭാഗങ്ങളില്‍ സംവരണ കുടിശ്ശികയുള്ളവയില്‍ നിയമനം നടത്താനാണ് നിര്‍ദേശം. നിയമനവും, കോളജുകളിലെ പ്രവേശനവും സംബന്ധിച്ച സംവരണ പട്ടിക വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിക്കണം. സംവരണക്രമത്തിന്റെ പട്ടിക നിശ്ചിത ഇടവേളകളില്‍ പുതുക്കണം. സര്‍ക്കാര്‍ സഹായം സ്വീകരിക്കുന്ന സര്‍വകലാശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും യു.ജി.സി. ചട്ടമനുസരിച്ച് സംവരണതത്ത്വം നിര്‍ബന്ധമായും പാലിക്കണം. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഈ നിര്‍ദ്ദേശം ബാധകമല്ല.

PREV
click me!

Recommended Stories

13 വർഷത്തെ സേവനത്തിന് ശേഷം രാജി; അഭ്യൂഹങ്ങൾക്കിടെ കാരണം വെളിപ്പെടുത്തി ദിവ്യ മിത്തൽ ഐഎഎസ്
യുജിസി നെറ്റ് 2026: 84 വിഷയങ്ങളുടെ ഫൈനൽ ആ ആൻസർ കീ പ്രസിദ്ധീകരിച്ചു