എസ്എസ്എൽസി പരീക്ഷാ കേന്ദ്രങ്ങൾ മാറാൻ ഇന്ന് 5 മണി വരെ സമയം

By Web TeamFirst Published Mar 17, 2021, 10:13 AM IST
Highlights

കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സ്വന്തം കേന്ദ്രത്തിൽ പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാർത്ഥികൾക്കാണ് സൗകര്യപ്രദമായ പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കാൻ അവസരം.

തിരുവനന്തപുരം:എസ്എസ്എൽസി പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റം ആവശ്യമുള്ള വിദ്യാർത്ഥികൾക്ക് നാളെ വൈകിട്ട് 5വരെ ഓൺലൈനായി അപേക്ഷിക്കാം. നേരത്തെ മാർച്ച്‌ 12 വരെയായിരുന്നു അപേക്ഷ സമർപ്പിക്കാനുള്ള സമയം. പൊതുപരീക്ഷകൾ ഏപ്രിൽ മാസത്തിലേക്ക് നീട്ടിയതിനെ തുടർന്നാണ് അപേക്ഷാ തിയതിയും നീട്ടിനൽകിയത്.

നാളെ (മാർച്ച്‌ 17ന് ) വൈകിട്ട് 5 വരെ അപേക്ഷ സമർപ്പിക്കാം. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സ്വന്തം കേന്ദ്രത്തിൽ പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാർത്ഥികൾക്കാണ് സൗകര്യപ്രദമായ പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കാൻ അവസരം. പ്രീ മെട്രിക് അല്ലെങ്കിൽ പോസ്റ്റ്‌ മെട്രിക് ഹോസ്റ്റൽ, മോഡൽ റസിഡൻഷ്യൽ സ്കൂൾ ഹോസ്റ്റൽ, സർക്കാരിന്റെ വിവിധ അഭയകേന്ദ്രങ്ങൾ, സ്പോർട്സ് ഹോസ്റ്റൽ എന്നിവ ലഭ്യമല്ലാത്ത വിദ്യാർത്ഥികൾക്കും വിദേശത്തും ലക്ഷദ്വീപിലും മറ്റു ജില്ലകളിലും കോവിഡ് പ്രതിസന്ധിയെ തുടർന്ന് കുടുങ്ങിയ വിദ്യാർത്ഥികൾക്കുമാണ് പരീക്ഷാ കേന്ദ്രങ്ങൾ മാറാൻ അവസരം.

ജില്ലയ്ക്ക് അകത്ത് പരീക്ഷാ കേന്ദ്രമാറ്റം അനുവദിക്കില്ല. https://sslcexam.kerala.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. അപേക്ഷകർക്ക് അനുവദിക്കുന്ന പുതിയ പരീക്ഷാ കേന്ദ്രത്തിന്റെ പട്ടിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് : 0471 2546833, 2546832

click me!