ജനുവരിയിൽ അവസാനിക്കുന്ന പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി 6 മാസത്തേയ്ക്ക് നീട്ടി

Web Desk   | Asianet News
Published : Feb 03, 2021, 03:56 PM IST
ജനുവരിയിൽ അവസാനിക്കുന്ന പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി 6 മാസത്തേയ്ക്ക് നീട്ടി

Synopsis

ജനുവരി മാസം അവസാനിക്കുന്ന പട്ടികയുടെ കാലാവധിയാണ് 6 മാസത്തേക്ക് നീട്ടിയിരിക്കുന്നത്. 

തിരുവനന്തപുരം: പി.എസ്.സി. റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസം കൂടി നീട്ടി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ജനുവരി മാസം അവസാനിക്കുന്ന പട്ടികയുടെ കാലാവധിയാണ് 6 മാസത്തേക്ക് നീട്ടിയിരിക്കുന്നത്. പി.എസ്.‌സി. റാങ്ക് പട്ടികകളുടെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് വിവിധ ലിസ്റ്റുകളിലുള്ള റാങ്ക് ഹോള്‍ഡേഴ്‌സ് സമരം തുടരുന്നതിനിടെയാണ് സര്‍ക്കാരിന്റെ തീരുമാനം. സിഡിറ്റിലെ 115 താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനും ഇന്ന് ചേർന്ന മന്ത്രി സഭാ യോഗം തീരുമാനം എടുത്തിട്ടുണ്ട്.
 

PREV
click me!

Recommended Stories

സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ നിയമനം
എൽ.എൽ.എം; അന്തിമ വേക്കന്‍റ് സീറ്റ് അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു