ആലപ്പുഴ ജില്ലയിൽ ഇ ഹെൽത്ത് പദ്ധതിയിൽ ട്രെയിനി സ്റ്റാഫ്, മെയ് 28 വരെ അപേക്ഷിക്കാം

Published : May 19, 2025, 09:57 PM IST
ആലപ്പുഴ ജില്ലയിൽ ഇ ഹെൽത്ത് പദ്ധതിയിൽ ട്രെയിനി സ്റ്റാഫ്, മെയ് 28 വരെ അപേക്ഷിക്കാം

Synopsis

ആറ് മാസം ആണ് കാലാവധി

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിലെ ഇ-ഹെൽത്ത് കേരള പ്രോജക്ടിലേക്ക് 'ട്രെയിനി സ്റ്റാഫ്' തസ്തികയിൽ താൽക്കാലിക അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു. മൂന്ന് വർഷ ഡിപ്ലോമ/ ബിഎസ് സി / എം എസ് സി / ബിടെക് (ഇലക്ട്രോണിക്സ്/കമ്പ്യൂട്ടർ സയൻസ്/ഐടി) ബിസിഎ/എംസിഎ, ഹാർഡ്‌വെയർ ആന്റ് നെറ്റ്‌വർക്കിങ്ങിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം /ഹോസ്പിറ്റൽ മാനേജ്മെന്റ് സോഫ്ട് വെയറിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം എന്നീ യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസ വേതനം 10000 രൂപ. ആറ് മാസം ആണ് കാലാവധി. പ്രായപരിധി 18-35. അപേക്ഷകൾ പരിശോധിച്ച് മതിയായ യോഗ്യകളുള്ള ഉദ്യോഗാർഥികൾക്ക് ജില്ലാ മെഡിക്കൽ ഓഫീസിൽ അഭിമുഖം നടത്തും. https://forms.gle/aomkZs5ts3wMpfSL9 എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. അവസാന തീയതി മേയ് 28. ഫോൺ: 9495981793.

PREV
Read more Articles on
click me!

Recommended Stories

റഷ്യൻ സർക്കാർ സ്കോളർഷിപ്പ്; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പ്രവേശന പരീക്ഷയില്ല!
ബി.ഫാം ലാറ്ററൽ എൻട്രി കോഴ്സിലേയ്ക്ക് പ്രവേശനം; രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു