ട്രാൻസ്പ്ലാന്റ് ഇൻസ്റ്റിറ്റ്യൂട്ട്; 60 തസ്തികകൾ സൃഷ്ടിച്ച് സർക്കാർ ഉത്തരവിട്ടു

Published : Dec 24, 2025, 05:26 PM IST
Veena George

Synopsis

കോഴിക്കോട് സ്ഥാപിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ട്രാൻസ്പ്ലാന്റേഷനായി 60 തസ്തികകൾ സൃഷ്ടിച്ച് സർക്കാർ ഉത്തരവിറക്കി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. 

കോഴിക്കോട്: കോഴിക്കോട് സ്ഥാപിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ട്രാൻസ്പ്ലാന്റേഷനായി 60 തസ്തികകൾ സൃഷ്ടിച്ച് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പ്രൊഫസർ - 14, അസോസിയേറ്റ് പ്രൊഫസർ - 7, അസിസ്റ്റന്റ് പ്രൊഫസർ - 39 എന്നിങ്ങനെയാണ് തസ്തികകൾ സൃഷ്ടിച്ചത്. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഒന്നാംഘട്ട നിർമ്മാണം ഉടൻ ആരംഭിക്കും. ആദ്യ ഘട്ടത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിലായിരിക്കും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ പ്രവർത്തിക്കുക. ഇതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

കിഡ്നി ട്രാൻസ്പ്ലാന്റ് സർജറി, ട്രാൻസ്പ്ലാന്റ് നെഫ്രോളജി, ട്രാൻസ്പ്ലാന്റ് ഹെപ്പറ്റോളജി, ട്രാൻസ്പ്ലാന്റ് എൻഡോക്രൈനോളജി, ഹാർട്ട് & ലങ് ട്രാൻസ്പ്ലാന്റേഷൻ സർജറി, ട്രാൻസ്പ്ലാന്റ് കാർഡിയോളജി & പൾമണോളജി സർജറി, സോഫ്റ്റ് ടിഷ്യു ട്രാൻസ്പ്ലാന്റേഷൻ, കോർണിയ ട്രാൻസ്പ്ലാന്റേഷൻ, ട്രാൻസ്പ്ലാന്റ് അനസ്തേഷ്യോളജി, സ്റ്റെം സെൽ ട്രാൻസ്പ്ലാന്റേഷൻ ഹെമറ്റോളജി, ട്രാൻസ്പ്ലാന്റ് ഇമ്മ്യൂണോളജി, ട്രാൻസ്പ്ലാന്റ് ബയോളജി, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ & ഇമ്മ്യൂണോ ഹെമറ്റോളജി, റേഡിയോ ഡയഗ്‌നോസിസ്, പത്തോളജി, മൈക്രോബയോളജി, ട്രാൻസ്പ്ലാന്റേഷൻ റിസർച്ച്, പബ്ലിക് ഹെൽത്ത് എപ്പിഡെമിയോളജി, നഴ്സിംഗ് വിദ്യാഭ്യാസം, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ എന്നീ വിഭാഗങ്ങളിലാണ് തസ്തിക സൃഷ്ടിച്ചത്.

ഇൻസ്റ്റിറ്റ്യൂട്ടിനായി 643.88 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. അത്യാധുനിക ഉപകരണങ്ങളും സംവിധാനങ്ങളും ഉൾപ്പെടെ സജ്ജമാക്കിയാണ് ഇൻസ്റ്റിറ്റ്യൂട്ട് യാഥാർത്ഥ്യമാക്കുന്നത്. വിദഗ്ധ പരിശീലനം സിദ്ധിച്ച ഡോക്ടർമാരും ശാസ്ത്രജ്ഞരും ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്ന ഒരു പ്രത്യേക സ്ഥാപനമായിരിക്കുമിത്. ഇതൊരു ഗവേഷണ, ചികിത്സാ, പരിശീലന മികവിന്റെ കേന്ദ്രം കൂടിയായിരിക്കും.

കിഡ്നി ട്രാൻസ്പ്ലാന്റ് സർജറി, ലിവർ ട്രാൻസ്പ്ലാന്റേഷൻ & എച്ച്പിബി സർജറി, ലങ് ട്രാൻസ്പ്ലാന്റ്, ഹെപ്പറ്റോളജി, ട്രാൻസ്പ്ലാന്റ് എൻഡോക്രൈനോളജി, ഹാർട്ട് & ട്രാൻസ്പ്ലാന്റേഷൻ സർജറി, ട്രാൻസ്പ്ലാന്റ് കാർഡിയോളജി & പൾമണോളജി, സോഫ്റ്റ് ടിഷു ട്രാൻസ്പ്ലാന്റേഷൻ, കോർണിയൽ ട്രാൻസ്പ്ലാന്റേഷൻ, ട്രാൻസ്പ്ലാന്റ് അനസ്തേഷ്യോളജി, ട്രാൻപ്ലാന്റ് ക്രിട്ടിക്കൽ കെയർ, സ്റ്റെം സെൽ ട്രാൻസ്പ്ലാന്റേഷൻ & ഹെമറ്റോളജി, ട്രാൻസ്പ്ലാന്റ് ഇമ്മ്യൂണോളജി, ഇമ്മ്യൂണോജെനെറ്റിക്സ് & ട്രാൻപ്ലാന്റ് ബയോളജി, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ & ഇമ്മ്യൂണോ ഹെമറ്റോളജി, റേഡിയോ ഡയഗ്നോസിസ്, ന്യൂക്ലിയർ മെഡിസിൻ, പാത്തോളജി, മൈക്രോബയോളജി, ട്രാൻസ്പ്ലാന്റേഷൻ റിസർച്ച്, ടിഷ്യു ബാങ്ക്, പബ്ലിക് ഹെൽത്ത് & എപ്പിഡെമിയോളജി, നഴ്സിംഗ് വിദ്യാഭ്യാസം, ആശുപത്രി അഡ്മിനിസ്ട്രേഷൻ തുടങ്ങിയ വിവിധ വിഭാഗങ്ങളാണ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഉണ്ടാകുക.

PREV
Read more Articles on
click me!

Recommended Stories

ഡി.എൽ.എഡ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
കീം പ്രവേശന പരീക്ഷ; നടപടികൾ ഉടൻ ആരംഭിക്കും, സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ്‌ ചെയ്യണം