Post Metric Scholarship : പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന് അർഹരായവർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണം

Web Desk   | Asianet News
Published : Jan 22, 2022, 10:44 AM IST
Post Metric Scholarship : പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന് അർഹരായവർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണം

Synopsis

സേവിംഗ്സ് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ മാത്രമേ സൈറ്റിൽ അപ്ഡേറ്റ് ചെയ്യാൻ പാടുള്ളൂ.

എറണാകുളം:  ഇ-ഗ്രാന്റ്സ് ( E grants) മുഖേനയുള്ള (Post Metric Scholarship) പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന് അർഹരായ എല്ലാ പട്ടികജാതി വിദ്യാർത്ഥികളും (SC Students) ജനുവരി 25 നകം ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, മൊബൈൽ നമ്പർ എന്നിവ പഠനം നടത്തുന്ന സ്ഥാപനം മുഖേന ഇ-ഗ്രാന്റ്സ് സൈറ്റിൽ അപ്ഡേറ്റ് ചെയ്യേണ്ടതാണ്. സീറോ ബാലൻസ് അക്കൗണ്ടുള്ള വിദ്യാർത്ഥികൾ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ആക്കി മാറ്റിയതിന് ശേഷം മാത്രമാണ് അപ്ഡേറ്റ് ചെയ്യേണ്ടത്. സേവിംഗ്സ് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ മാത്രമേ സൈറ്റിൽ അപ്ഡേറ്റ് ചെയ്യാൻ പാടുള്ളൂ.

2021-22ൽ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന് അർഹതയുള്ള എല്ലാ പട്ടികജാതി വിദ്യാർത്ഥികളുടെയും അപേക്ഷകൾ 2022 ഫെബ്രുവരി 28നകം ഇ-ഗ്രാന്റ്സ് സൈറ്റിൽ രജിസ്റ്റർ ചെയ്ത് അംഗീകാരം വാങ്ങേണ്ടതാണ്. നിശ്ചിത കാലാവധിയ്ക്കു ശേഷം രജിസ്റ്റർ ചെയ്യുന്നവർക്ക് സ്കോളർഷിപ്പിന് അർഹത ഉണ്ടായിരിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾ വിദ്യാർത്ഥികൾ പഠിക്കുന്ന മേധാവിയിൽ നിന്നും അറിയാവുന്നതാണ്.

PREV
click me!

Recommended Stories

ഇന്ത്യയിലെ ആദ്യ 'ഇന്നൊവേഷന്‍ ട്രെയിന്‍' വരുന്നു; തുടക്കം തിരുവനന്തപുരത്ത് നിന്ന്, വിദ്യാര്‍ത്ഥി സംരംഭകര്‍ക്ക് അവസരം
യുപിഎസ്സി; കംബൈൻഡ് ഡിഫൻസ് സർവീസസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു