
തിരുവനന്തപുരം: യു.പി.എസ്.സി സിവിൽ സർവീസ് മെയിൻ പരീക്ഷ എഴുതിയവർക്കായി തിരുവനന്തപുരം കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമി അഡോപ്ഷൻ സ്‌കീമിന്റെ ഭാഗമായി നടത്തുന്ന സൗജന്യ അഭിമുഖ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഐ.ഐ.എം അധ്യാപകർ നടത്തുന്ന വ്യക്തിത്വവികസന ക്ലാസ്സുകളും പ്രമുഖ സിവിൽ സർവീസ് ഉദ്യോഗസ്ഥർ നയിക്കുന്ന മോക്ക് ഇന്റർവ്യൂവും നൽകും.
യു.പി.എസ്.സി നടത്തുന്ന അഭിമുഖ പരീക്ഷയിൽ പങ്കെടുക്കുന്ന മലയാളി ഉദ്യോഗാർഥികൾക്ക് ഡൽഹി കേരള ഹൗസിൽ താമസം, ഭക്ഷണം, ഡൽഹിയിലേക്കും തിരികെയും ഉള്ള വിമാന യാത്ര എന്നിവ സൗജന്യമായിരിക്കും. പരിശീലന പരിപാടി മാർച്ച് ഒന്നിന് ആരംഭിക്കും. പരിശീലന പരിപാടിയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 27നകം രജിസ്റ്റർ ചെയ്യണം. ഫോൺ: 0471-2313065, 2311654, 8281098862. ഇ-മെയിൽ: directorccek@gmail.com വെബ്‌സൈറ്റ്: www.kscsa.org.
അധ്യാപക കോഴ്സ് സ്പോട്ട് അഡ്മിഷന്‍
കേരള ഗവ. ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ അധ്യാപക കോഴ്സ് സ്പോട്ട് അഡ്മിഷന് ഫെബ്രുവരി 18 ന് രാവലെ 10ന് നടക്കും. പി.എസ്.സി അംഗീകരിച്ച കോഴ്സിന് 50 ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയോടു കൂടിയുള്ള പ്ലസ് ടൂ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഹിന്ദി ബി.എ, എം.എ എന്നിവയും പരിഗണിക്കും. പ്രായപരിധി 17 വയസിനും 35 മധ്യേ. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് അഞ്ച് വര്‍ഷവും മറ്റ് പിന്നോക്കക്കാര്‍ക്ക് മൂന്ന് വര്‍ഷവും ഇളവ് അനുവദിക്കും. പട്ടികജാതി, മറ്റര്‍ഹവിഭാഗത്തിന് ഫീസ് സൗജന്യമാണ്. വിവരങ്ങള്‍ക്ക് പ്രിന്‍സിപ്പാള്‍, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍, പത്തനംതിട്ട. ഫോണ്‍: 04734296496, 8547126028.
പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
റവന്യൂ ജീവനക്കാർക്കായി 2021 സെപ്റ്റംബർ ഒമ്പത്, 10, ഒക്ടോബർ 12, 13, നവംബർ 22, 23 തീയതികളിൽ തിരുവനന്തപുരം, തൃശൂർ കേന്ദ്രങ്ങളിൽ നടത്തിയ ചെയിൻ സർവെ പരീക്ഷാ ഫലം, ഒക്ടോബർ ഏഴ്, എട്ട് തീയതികളിൽ തിരുവനന്തപുരം, കണ്ണൂർ കേന്ദ്രങ്ങളിൽ നടത്തിയ ഹയർ സർവെ പരീക്ഷ ഫലം, ഒക്ടോബർ ഏഴ്, എട്ട് തീയതികളിൽ തിരുവനന്തപുരം കേന്ദ്രത്തിൽ സർവെ സൂപ്രണ്ടുമാർക്ക്(ട്രെയിനി) നടത്തിയ ഹയർ സർവെ പരീക്ഷാ ഫലം, 12, 13 തീയതികളിൽ നടത്തിയ ചെയിൻ സർവെ പരീക്ഷാ ഫലം എന്നിവ പ്രസിദ്ധപ്പെടുത്തി. സർവെ ഡയറക്ടറേറ്റിലും www.dslr.kerala.gov.in എന്ന വെബ്സൈറ്റിലും ഫലം ലഭിക്കും.