ഐ.ഇ.എസ്, ഐ.എസ്.എസ് അഭിമുഖം മാറ്റിവെച്ച് യു.പി.എസ്.സി

Published : Apr 20, 2021, 12:44 PM IST
ഐ.ഇ.എസ്, ഐ.എസ്.എസ് അഭിമുഖം മാറ്റിവെച്ച് യു.പി.എസ്.സി

Synopsis

 ഏപ്രിൽ 20 മുതൽ 23 വരെയാണ് അഭിമുഖം നടത്താൻ നിശ്ചയിച്ചിരുന്നത്. കൊവിഡ്-19 രോഗബാധയുടെ പശ്ചാത്തലത്തിലാണ് നിലവിലെ തീരുമാനം.

ദില്ലി: 2020-ലെ ഇന്ത്യൻ ഇക്കണോമിക് സർവീസ്, ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസ് പരീക്ഷയുടെ അഭിമുഖം മാറ്റിവെച്ചതായി യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യു.പി.എസ്.സി) അറിയിപ്പ്. പുതുക്കിയ പരീക്ഷാതീയതികൾ വൈകാതെ അറിയിക്കും. ഏപ്രിൽ 20 മുതൽ 23 വരെയാണ് അഭിമുഖം നടത്താൻ നിശ്ചയിച്ചിരുന്നത്. കൊവിഡ്-19 രോഗബാധയുടെ പശ്ചാത്തലത്തിലാണ് നിലവിലെ തീരുമാനം. ഏപ്രിൽ 20 മുതൽ നടത്താനിരുന്ന എല്ലാ റിക്രൂട്ട്മെന്റ് നടപടികളും മാറ്റിവെക്കാനും യു.പി.എസ്.സി തീരുമാനിച്ചു.

ഐ.ഇ.എസ്, ഐ.എസ്.എസ് അഭിമുഖത്തിന് യോഗ്യത നേടിയിരുന്നത് 162 ഉദ്യോഗാർഥികളാണ്.  ഇതുകൂടാതെ ജൂലൈ 16-നാണ് 2021-ലെ ഐ.ഇ.എസ്, ഐ.എസ്.എസ് പരീക്ഷകൾ നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. upsc.gov.in എന്ന വെബ്സൈറ്റ് വഴി ഏപ്രിൽ 27 വരെ ഇതിനായി അപേക്ഷിക്കാം. അപേക്ഷ പിൻവലിക്കാനുള്ള സംവിധാനവും യു.പി.എസ്.സി ഒരുക്കുന്നുണ്ട്.
 

PREV
click me!

Recommended Stories

10 വർഷം ആയിരം കോടിയിലേറെ ചിലവ്, ഒടുവിൽ ദി പ്രൈമറി സ്കൂൾ പൂട്ടി പ്രിസില്ല ചാൻ, ബാധിക്കുക 500ലേറെ വിദ്യാർത്ഥികളെ
ഹയർ സെക്കന്ററി ഒന്നാം വർഷ ഇംപ്രൂമെന്റ് പരീക്ഷ ഒക്ടോബർ 12 മുതൽ 17 വരെ