UPSC Recruitment 2022 : യുപിഎസ്‍സി റിക്രൂട്ട്മെന്റ്; ഓപ്പറേഷൻസ് ഓഫീസർ, അസിസ്റ്റന്റ് എഡിറ്റർ ഒഴിവുകള്‍

Published : Jul 14, 2022, 12:32 PM IST
UPSC Recruitment 2022 :  യുപിഎസ്‍സി റിക്രൂട്ട്മെന്റ്; ഓപ്പറേഷൻസ് ഓഫീസർ, അസിസ്റ്റന്റ് എഡിറ്റർ ഒഴിവുകള്‍

Synopsis

വിജ്ഞാപനം അനുസരിച്ച്, ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 28, 2022

ദില്ലി:  യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ഒന്നിലധികം തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. വിജ്ഞാപനം അനുസരിച്ച്, ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 28, 2022. പൂർണ്ണമായും സമർപ്പിച്ച ഓൺലൈൻ അപേക്ഷകൾ പ്രിന്റ് ചെയ്യുന്നതിനുള്ള അവസാന തീയതി ജൂലൈ 29,2022 ആണ്.

ഒഴിവുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ
ഓപ്പറേഷൻസ് ഓഫീസർ, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ, മിനിസ്ട്രി ഓഫ് സിവിൽ ഏവിയേഷൻ: 4 ഒഴിവുകൾ
പ്രായം: 35 വയസ്സ്
റാഞ്ചി സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്രിയിൽ സൈക്യാട്രിക് സോഷ്യൽ വർക്ക് അസിസ്റ്റന്റ് പ്രൊഫസർ, ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവ്വീസസ്, മിനിസ്ട്രി ഓഫ് ഹെൽത്ത് ആന്റ് ഫാമിലി വെൽഫെയർ: 2 ഒഴിവ്
പ്രായം: 35 വയസ്സ്.
ട്യൂട്ടർ ഇൻ കോളേജ് ഓഫ് നഴ്സിംഗ്, വിഎംഎംസി & സഫ്ദർജംഗ് ഹോസ്പിറ്റൽ, ന്യൂഡൽഹി, ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് & ഫാമിലി വെൽഫെയർ, മിനിസ്ട്രി ഓഫ് ഹെൽത്ത് ആന്റ് ഫാമിലി വെൽഫെയർ: 1 ഒഴിവ്
പ്രായം: 35 വയസ്സ്
അസിസ്റ്റന്റ് എഡിറ്റർ ഇൻ ഇന്ത്യൻ ബ്യൂറോ ഓഫ് മൈൻസ്, മിനിസ്ട്രി ഓഫ് മൈൻസ്: 3 ഒഴിവുകൾ
പ്രായം: 30 വയസ്സ്+

എസ്ബിഐയുടെ ഏതെങ്കിലും ശാഖയിൽ പണമായി അയച്ചോ എസ്ബിഐയുടെ നെറ്റ് ബാങ്കിംഗ് സൗകര്യം ഉപയോഗിച്ചോ വിസ/മാസ്റ്റർ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് ഉപയോഗിച്ചോ അപേക്ഷകർ 25 രൂപ മാത്രം ഫീസ് അടയ്‌ക്കേണ്ടതാണ്. SC/ST/PwBD/വനിതാ ഉദ്യോഗാർത്ഥികൾക്ക് ഫീസില്ല. ജനറൽ/ഒബിസി/ഇഡബ്ല്യുഎസ് പുരുഷ ഉദ്യോഗാർത്ഥികൾക്ക് "ഫീസ് ഇളവ്" ലഭ്യമല്ല, അവർ നിശ്ചിത ഫീസും അടയ്‌ക്കേണ്ടതുണ്ടെന്ന് യുപിഎസ്‍സി വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. 
 

PREV
click me!

Recommended Stories

അസം റൈഫിൾസ് എക്സാമിനേഷൻ 2026; 48,954 ഒഴിവുകളിലേക്ക് എസ്എസ്‌സി അപേക്ഷ ക്ഷണിച്ചു
വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം