ആരോ​ഗ്യ കേരളം പദ്ധതിയിൽ ഒഴിവ്; അവസാന തീയതി ഏപ്രിൽ 1 ആറുമണി വരെ

Web Desk   | Asianet News
Published : Mar 31, 2020, 04:44 PM ISTUpdated : Mar 31, 2020, 04:45 PM IST
ആരോ​ഗ്യ കേരളം പദ്ധതിയിൽ ഒഴിവ്; അവസാന തീയതി ഏപ്രിൽ 1 ആറുമണി വരെ

Synopsis

ഫോണ്‍ മുഖേന ഇന്റര്‍വ്യൂ നടത്തിയാണ് ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കുന്നത്.  അപേക്ഷ ഏപ്രില്‍ ഒന്ന് വൈകീട്ട് ആറിനകം

കൊറോണ നിയന്ത്രണ പരിപാടിയുടെ ഭാഗമായി ആരോഗ്യ കേരളം പദ്ധതിയില്‍ വിവിധ തസ്തികകളില്‍ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മൂന്ന് മാസത്തേക്കാണ് നിയമനം. തസ്തികകളും യോഗ്യതയും ചുവടെ നല്‍കുന്നു.

ലാബ് ടെക്‌നീഷ്യന്‍ 
യോഗ്യത: ബി.എസ്‌സി എം.എല്‍.ടി അല്ലെങ്കില്‍ ഡി.എം.എല്‍.ടി 

ഫാര്‍മസിസ്റ്റ് 
യോഗ്യത: ഡി.ഫാം അല്ലെങ്കില്‍ ബി.ഫാം

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ 
യോഗ്യത: ഡിഗ്രിയും കമ്പ്യൂട്ടര്‍ പരിജ്ഞാനവും

അതാത് മേഖലയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം.
പ്രായം: 2020 ഏപ്രില്‍ ഒന്നിന് 40-ല്‍ കവിയരുത്. 

ഫോണ്‍ മുഖേന ഇന്റര്‍വ്യൂ നടത്തിയാണ് ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കുന്നത്. 
അപേക്ഷ ഏപ്രില്‍ ഒന്ന് വൈകീട്ട് ആറിനകം dpmktmnew@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയയ്ക്കണം.

PREV
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു