സിപെറ്റില്‍ 57 ഒഴിവുകള്‍; അപേക്ഷിക്കേണ്ട അവസാന തീയതി മേയ് 29

Published : May 05, 2020, 10:16 AM IST
സിപെറ്റില്‍ 57 ഒഴിവുകള്‍; അപേക്ഷിക്കേണ്ട അവസാന തീയതി മേയ് 29

Synopsis

കേന്ദ്ര സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് പ്ലാസ്റ്റിക്‌സ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിയില്‍ (സിപെറ്റ്) വിവിധ തസ്തികകളിലായി 57 ഒഴിവുകള്‍. 

ദില്ലി: കേന്ദ്ര സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് പ്ലാസ്റ്റിക്‌സ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിയില്‍ (സിപെറ്റ്) വിവിധ തസ്തികകളിലായി 57 ഒഴിവുകള്‍. സീനിയര്‍ ഓഫീസര്‍ -4, ഓഫീസര്‍-6, ടെക്‌നിക്കല്‍ ഓഫീസര്‍-10, അസിസ്റ്റന്റ് ഓഫീസര്‍-6, അസിസ്റ്റന്റ് ടെക്‌നിക്കല്‍ ഓഫീസര്‍-10, അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്- 6, ടെക്‌നിക്കല്‍ അസിസ്റ്റന്റ്- 15 എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം. 

cipet.gov.in എന്ന വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള അപേക്ഷാ മാതൃക പൂരിപ്പിച്ച്, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം The Director (administration), CIPET Head office, T.V.K Industrial estate, Guindy, Chennai-600032 എന്ന വിലാസത്തിലേക്ക് മേയ് 29-ന് മൂന്‍പ് എത്തുന്ന വിധത്തില്‍ അയയ്ക്കണം. കവറിന് പുറത്ത് അപേക്ഷിക്കുന്ന തസ്തികയും പരസ്യ നമ്പറും തീയതിയും വ്യക്തമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് cipet.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. 

PREV
click me!

Recommended Stories

അപര്‍ണ പ്രഭാകറിന് ഒന്നാം റാങ്ക്, ഇസാ ബിജുവിനും എസ് കൃഷ്ണകുമാറിനും രണ്ടും മൂന്നും റാങ്കുകൾ; പ്രസ് ക്ലബ് ജേണലിസം ഫലം പ്രഖ്യാപിച്ചു
സ്‌ഫടികത്തിലെ മണിയടി യന്ത്രം മുതൽ റോബോട്ട് വരെ, ഒറ്റ മോട്ടോറിൽ വിസ്മയം തീർത്ത് ലെവിൻ, അഭിനന്ദനവുമായി മുഖ്യമന്ത്രി