എന്‍.ടി.പി.സിയില്‍ 70 ഒഴിവുകള്‍; ബന്ധപ്പെട്ട ട്രേഡുകളില്‍ ഡിപ്ലോമയുള്ളവര്‍ക്ക് അപേക്ഷിക്കാം

Web Desk   | Asianet News
Published : Dec 05, 2020, 03:37 PM IST
എന്‍.ടി.പി.സിയില്‍ 70 ഒഴിവുകള്‍; ബന്ധപ്പെട്ട ട്രേഡുകളില്‍ ഡിപ്ലോമയുള്ളവര്‍ക്ക് അപേക്ഷിക്കാം

Synopsis

വിശദ വിവരങ്ങള്‍ക്ക് https://ntpccareers.net എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. മൊത്തം 70 ഒഴിവുകളാണുള്ളത്. 


ദില്ലി: കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍ (എന്‍.ടി.പി.സി) ലിമിറ്റഡിലെ ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. 70 ഡിപ്ലോമ എഞ്ചിനീയര്‍ ഒഴിവുകളാണുള്ളത്. ഝാര്‍ഖണ്ഡ്, ഒഡീഷ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ മൈനിംഗ്, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ വകുപ്പുകളിലേക്കാണ് നിയമനം നടത്തുക. ബന്ധപ്പെട്ട ട്രേഡുകളില്‍ ഡിപ്ലോമയുള്ളവര്‍ക്ക് അപേക്ഷിക്കാം.

വിശദ വിവരങ്ങള്‍ക്ക് https://ntpccareers.net എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. മൊത്തം 70 ഒഴിവുകളാണുള്ളത്. മൈനിംഗ്-40, ഇലക്ട്രിക്കല്‍-12, മെക്കാനിക്കല്‍-10, മൈന്‍ സര്‍വേ-8 എന്നിങ്ങനെയാണ് ഒഴിവുകള്‍. അപേക്ഷിക്കുന്നവര്‍ 25 വയസില്‍ കവിയരുത്. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ 5 വര്‍ഷത്തെയും ഒ.ബി.സി വിഭാഗക്കാര്‍ക്ക് 3 വര്‍ഷത്തെയും ഇളവുണ്ട്. ജനറല്‍, ഒ.ബി.സി, ഇ.ഡബ്‌ള്യൂ.എസ് വിഭാഗക്കാര്‍ക്ക് 300 രൂപയാണ് അപേക്ഷാ ഫീസ്. എസ്.സി, എസ്.ടി, ഭിന്നശേഷിക്കാര്‍, വനിതകള്‍ എന്നിവര്‍ക്ക് ഫീസില്ല.

ഓണ്‍ലൈന്‍ ടെസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 24,000 രൂപ മാസം സ്റ്റൈപന്റ് ലഭിക്കും. നവംബര്‍ 23 ന് രജിസ്‌ട്രേഷന്‍ ആരംഭിച്ചിരുന്നു. ഡിസംബര്‍ 12 വരെ അപേക്ഷിക്കാം.
 

PREV
click me!

Recommended Stories

’കൂൾ’ സ്‌കിൽ ടെസ്റ്റ് ഫലം പ്രഖ്യാപിച്ചു; ഫലം പരിശോധിക്കേണ്ട വിധം
എ.പി.ജെ. അബ്ദുൾ കലാം സ്‌കോളർഷിപ്പ്; അപേക്ഷ ക്ഷണിച്ചു