ഐ.ടി.ഐ/ പത്താം ക്ലാസ്സുകാര്‍ക്ക് ഹിന്ദുസ്ഥാന്‍ കോപ്പറില്‍ 120 അവസരം

Web Desk   | Asianet News
Published : Mar 01, 2020, 09:22 AM IST
ഐ.ടി.ഐ/ പത്താം ക്ലാസ്സുകാര്‍ക്ക് ഹിന്ദുസ്ഥാന്‍ കോപ്പറില്‍ 120 അവസരം

Synopsis

പ്രായം: 2020 ജനുവരി 31-ന് 25 വയസ്സാണ് ഉയര്‍ന്ന പ്രായപരിധി. എസ്.സി, എസ്.ടി. വിഭാഗക്കാര്‍ക്ക് 5 വര്‍ഷവും ഒ.ബി.സി. (നോണ്‍ ക്രിമിലെയര്‍)  മൂന്നു വര്‍ഷവും ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷവും ഇളവ് ലഭിക്കും. 

മധ്യപ്രദേശ്: ഹിന്ദുസ്ഥാന്‍ കോപ്പറിന്റെ മധ്യപ്രദേശിലുള്ള മലഞ്ജ്ഖണ്ഡ് കോപ്പര്‍ പ്രൊജക്ടില്‍ ട്രേഡ് അപ്രന്റീസ്ഷിപ്പിന് അവസരം.  ഐ.ടി.ഐ/ പത്താം ക്ലാസ്സുകാര്‍ക്ക് അപേക്ഷിക്കാം. ഒഴിവുകൾ 120

ഒഴിവുകള്‍ ട്രേഡ് തിരിച്ച് : 

ഇലക്ട്രീഷ്യന്‍-20, ഇന്‍സ്ട്രുമെന്റ് മെക്കാനിക്-2, മെക്കാനിക് ഡീസല്‍-11, വെല്‍ഡര്‍ (ഇ.ആന്‍ഡ്.ഇ)-14, ഫിറ്റര്‍-14, ടര്‍ണര്‍-6, റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍കണ്ടീഷനിങ് മെക്കാനിക്-2, ഡ്രോട്ട്‌സ്മാന്‍ (മെക്കാനിക്)-3, ഡ്രോട്ട്‌സ്മാന്‍ (സിവില്‍)-1, സര്‍വേയര്‍-5, കാര്‍പ്പെന്റര്‍-3, പ്ലംബര്‍-2, മേസണ്‍ (ബില്‍ഡിങ് കണ്‍സ്ട്രക്ടര്‍)-1, ടെലികോം മെക്കാനിക്- 2, ഹോര്‍ട്ടികള്‍ച്ചര്‍ അസിസ്റ്റന്റ്-2, ഷോട്ട്ഫയറര്‍/ ബ്ലാസ്റ്റര്‍ (മൈന്‍സ്)-14, മേറ്റ് (മൈന്‍സ്)-18.

യോഗ്യത:  ഹോര്‍ട്ടികള്‍ച്ചര്‍ അസിസ്റ്റന്റ്, ഷോട്ട്ഫയറര്‍/ ബ്ലാസ്റ്റര്‍ (മൈന്‍സ്), മേറ്റ് (മൈന്‍സ്) എന്നിവയിലേക്ക് പ്ലസ്ടു സമ്പ്രദായത്തിലുള്ള പത്താം ക്ലാസ്സ് വിജയം/ തത്തുല്യമാണ് യോഗ്യത. മറ്റു ട്രേഡുകളിലേക്ക് അപേക്ഷിക്കാന്‍ ഈ യോഗ്യതക്കു പുറമെ ബന്ധപ്പെട്ട ട്രേഡില്‍ നേടിയ ഐ.ടി.ഐ. (എന്‍.സി.വി.ടി/ എസ്.സി.വി.ടി. അംഗീകൃതം) കൂടി വേണം. 

പ്രായം: 2020 ജനുവരി 31-ന് 25 വയസ്സാണ് ഉയര്‍ന്ന പ്രായപരിധി. എസ്.സി, എസ്.ടി. വിഭാഗക്കാര്‍ക്ക് 5 വര്‍ഷവും ഒ.ബി.സി. (നോണ്‍ ക്രിമിലെയര്‍)  മൂന്നു വര്‍ഷവും ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷവും ഇളവ് ലഭിക്കും. www.apprenticeship.gov.in -ല്‍ രജിസ്റ്റര്‍ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങളും അപേക്ഷാഫോമും www.hindustancopper.com എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതമാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാര്‍ച്ച് 12.

PREV
click me!

Recommended Stories

പത്താം ക്ലാസ് റാങ്കിന് പിന്നാലെ മുഖത്തെ രോമത്തിന്റെ പേരിൽ ട്രോൾ, പരിഹാസം കേട്ടു തളരാൻ പ്രാച്ചി നിന്നില്ല, പ്ലസ് ടു പരീക്ഷയിലും മിന്നുന്ന ജയം
മൂന്നാർ എൻജിനീയറിങ് കോളേജിൽ എൻ.ആർ.ഐ സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു