ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ 482 അപ്രന്റിസ് ഒഴിവുണ്ട്; നവംബർ 22ന് മുമ്പ് അപേക്ഷിക്കണം

By Web TeamFirst Published Nov 9, 2020, 11:11 AM IST
Highlights

വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.iocl.com എന്ന വെബ്സൈറ്റ് കാണുക. 24 വയസ്സാണ് പ്രായപരിധി. നവംബർ 22ന് മുമ്പ് അപേക്ഷിക്കണം. 


ദില്ലി: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ 482 അപ്രന്റിസ് ഒഴിവ്.  പൈപ്പ്ലൈന്‍ ഡിവിഷന് കീഴിലാണ് അവസരം. വിവിധ റീജണുകളിൽ അവസരം.  പരസ്യവിജ്ഞാപനനമ്പര്‍: PL/HR/ESTB/APPR2020.

വെസ്റ്റേണ്‍ റീജണ്‍- 136 (ഗുജറാത്ത്- 90, രാജസ്ഥാന്‍- 46), ഈസ്റ്റേണ്‍ റീജണ്‍- 129 (പശ്ചിമബംഗാള്‍- 44, ബിഹാര്‍- 36, അസം- 31, ഉത്തര്‍പ്രദേശ്- 18), സൗത്ത് ഈസ്റ്റേണ്‍ റീജണ്‍- 60 (ഒഡിഷ- 51, ചത്തീസ്ഗഢ്- 6, ജാര്‍ഖണ്ഡ്- 3), നോര്‍ത്തേണ്‍ റീജണ്‍- 116 (ഹരിയാണ- 43, പഞ്ചാബ്- 16, ഡല്‍ഹി- 21, ഉത്തര്‍പ്രദേശ്- 24, ഉത്തരാഖണ്ഡ്- 6, രാജസ്ഥാന്‍- 3, ഹിമാചല്‍ പ്രദേശ്- 3), സതേണ്‍ റീജണ്‍- 41 (തമിഴ്നാട്- 32, കര്‍ണാടക- 3, ആന്ധ്രാപ്രദേശ്- 6) എന്നിവിടങ്ങളിലാണ് ഒഴിവുകളുള്ളത്. 

മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ടെലികമ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍, ഹ്യൂമന്‍ റിസോഴ്സ്, അക്കൗണ്ട്സ്/ ഫിനാന്‍സ്, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഡൊമസ്റ്റിക്ക് ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നിവയാണ് ഒഴിവുള്ള ട്രേഡുകൾ.  ടെക്നീഷ്യന്‍ അപ്രന്റിസ് (മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ടെലികമ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍): മെക്കാനിക്കല്‍/ ഓട്ടോമൊബൈല്‍/ ഇലക്ട്രിക്കല്‍/ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/ ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍/ ഇലക്ട്രോണിക്സ് ആന്‍ഡ് റേഡിയോ കമ്യൂണിക്കേഷന്‍/ ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍/ ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് പ്രൊസസ് കണ്‍ട്രോള്‍ ഡിപ്ലോമ. 

ട്രേഡ് അപ്രന്റിസ് (അക്കൗണ്ടന്റ്, അസിസ്റ്റന്റ് ഹ്യുമന്‍ റിസോഴ്സ്) ഒഴിവിലേക്ക് ബിരുദവും ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവിലേക്ക് പ്ലസ്ടുവും സ്‌കില്‍ സര്‍ട്ടിഫിക്കറ്റുമാണ് യോ​ഗ്യത. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.iocl.com എന്ന വെബ്സൈറ്റ് കാണുക. 24 വയസ്സാണ് പ്രായപരിധി. നവംബർ 22ന് മുമ്പ് അപേക്ഷിക്കണം. 

click me!