
ആലപ്പുഴ: പ്രധാനമന്ത്രി ഗ്രാമസഡക് യോജനയുടെ ആലപ്പുഴ പ്രോഗ്രാം ഇംപ്‌ളിമെന്റേഷൻ യൂണിറ്റിൽ അക്രഡിറ്റഡ് എഞ്ചിനീയർ (ഒരു പ്രതീക്ഷിത ഒഴിവ്), ഓവർസിയർ (രണ്ട് നിലവിലുള്ള ഒഴിവ്, ഒരു പ്രതീക്ഷിത ഒഴിവ്) തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അക്രഡിറ്റഡ് എഞ്ചിനീയർമാർക്ക് സിവിൽ എഞ്ചിനീയറിംഗിൽ ബിരുദം നിർബന്ധമാണ്. കമ്പ്യൂട്ടർ പരിജ്ഞാനം, ക്വാണ്ടിറ്റി സർവ്വേ സോഫ്റ്റവെയറുകൾ എന്നിവയിലുള്ള യോഗ്യത അഭികാമ്യം. അഞ്ച് വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തി പരിചയം, പി.എം.ജി.എസ്.വൈയിലുള്ള പ്രവൃത്തി പരിചയം എന്നിവയും അഭികാമ്യമാണ്. പ്രായപരിധി 35 വയസ്. ശമ്പളം: 37,800/-രൂപ
ഓവർസിയർമാർക്ക് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്‌ളോമ/ബിരുദം നിർബന്ധം. കമ്പ്യൂട്ടർ പരിജ്ഞാനം, ക്വാണ്ടിറ്റി സർവ്വേ സോഫ്റ്റവെയറുകൾ എന്നിവയിലുള്ള യോഗ്യത അഭികാമ്യം. അഞ്ച് വർഷത്തിൽ കുറയാതെയുള്ള പ്രവ്ര്യത്ത് പരിചയം, പി.എം.ജി.എസ്.വൈയിലുള്ള പ്രവൃത്തി പരിചയം എന്നിവ അഭികാമ്യമാണ്. പ്രായപരിധി 35 വയസ്. ശമ്പളം: 21,070/- രൂപ
അപേക്ഷ വെള്ളക്കടലാസിൽ എഴുതി ബയോഡേറ്റ സഹിതം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പ്രോഗ്രാം ഇംപ്‌ളിമെന്റേഷൻ യൂണിറ്റ് (പി.എം.ജി.എസ്.വൈ) ജില്ലാ പഞ്ചായത്ത് ആലപ്പുഴ എന്ന വിലാസത്തിൽ അയക്കുകയോ നേരിട്ടു നൽകുകയോ, piualappuzha45@gmail.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുകയോ വേണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2026 ജനുവരി ഒന്ന്. ഫോൺ 0477-2261680, 9446137011.