Railway Recruitment 2022 : വിമുക്ത ഭടൻമാർക്ക് റെയിൽവേയിൽ ​ഗേറ്റ്മാൻ ഒഴിവുകൾ; യോ​ഗ്യത പത്താം ക്ലാസ്

Web Desk   | Asianet News
Published : Jan 14, 2022, 12:13 PM IST
Railway Recruitment 2022 : വിമുക്ത ഭടൻമാർക്ക് റെയിൽവേയിൽ ​ഗേറ്റ്മാൻ ഒഴിവുകൾ; യോ​ഗ്യത പത്താം ക്ലാസ്

Synopsis

നോർത്ത് ഈസ്റ്റേൺ റെയിൽവേ (എൻഇആർ) വിമുക്തഭടൻമാർക്ക് വേണ്ടിയുള്ള തസ്തികകളിലേക്ക് 323 ഗേറ്റ്മാൻ അപേക്ഷകൾ ക്ഷണിക്കുന്നു.

ദില്ലി: നോർത്ത് ഈസ്റ്റേൺ റെയിൽവേ (എൻഇആർ) (North Eastern Railway) വിമുക്തഭടൻമാർക്ക് (Ex Service Men) വേണ്ടിയുള്ള തസ്തികകളിലേക്ക് 323 ഗേറ്റ്മാൻ (Gate men) അപേക്ഷകൾ ക്ഷണിക്കുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് ner.indianrailways.gov.in വഴി അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി 2022 ജനുവരി 20 ആണ്.

നോർത്ത് ഈസ്റ്റേൺ റെയിൽവേ ഗേറ്റ്മാൻ ഒഴിവ് 2022 വിശദാംശങ്ങൾ
തസ്തിക: ഗേറ്റ്മാൻ
ഒഴിവുകളുടെ എണ്ണം: 323
പേ സ്കെയിൽ: 25,000/- (പ്രതിമാസം)

യോഗ്യതാ മാനദണ്ഡം: ഉദ്യോഗാർത്ഥി പത്താം ക്ലാസ് പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യമായിരിക്കണം. 65 വയസ്സാണ് പ്രായപരിധി. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് ner.indianrailways.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി 2022 ജനുവരി 20-ന് മുമ്പ് ഓൺലൈനായി അപേക്ഷിക്കാം.ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 20, 2022. സൈനിക സേവനത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.


 

PREV
click me!

Recommended Stories

സംസ്കൃത സർവ്വകലാശാല പരീക്ഷകള്‍ മാറ്റി
ശമ്പളം 18,000-56,900 രൂപ വരെ, ഒഴിവുകൾ 714; മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു