മൂന്ന് സ്വകാര്യ സ്ഥാപനങ്ങളിൽ അവസരം, 5 തസ്തികകളിൽ ഒഴിവുകൾ; ജോബ് ഡ്രൈവ് ജൂലൈ 5ന്

Published : Jul 03, 2025, 04:24 PM IST
Job Fair

Synopsis

പാലക്കാട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ അഞ്ചിന് ജോബ് ഡ്രൈവ്. 

പാലക്കാട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്/ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ അഞ്ചിന് ജോബ് ഡ്രൈവ് നടത്തുന്നു. മൂന്ന് സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള ഏജന്‍സി മാനേജര്‍, ഫൈനാന്‍ഷ്യല്‍ അഡൈസര്‍, ഫീല്‍ഡ് എഞ്ചിനീയര്‍-സര്‍വീസ്, ഫീല്‍ഡ് എക്‌സിക്യൂട്ടീവ്-മാര്‍ക്കറ്റിങ്, ടെക്‌നീഷ്യന്‍ എന്നീ ഒഴിവുകളിലേക്കാണ് അഭിമുഖം. 

പാലക്കാട് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രാവിലെ 10നാണ് അഭിമുഖം. പത്താം ക്ലാസ്, പ്ലസ്ടു, ബിരുദം, എഞ്ചിനീയറിങ് ഐ.ടി.ഐ, ഡിപ്ലോമ, ഇ.സി.ഇ, ഐ.ടി.സി, ഇ ആന്‍ഡ് ഐ യോഗ്യതയുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മേളയുടെ ഭാഗമാവാം. താല്‍പര്യമുള്ളവര്‍ തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും ഒറ്റതവണ രജിസ്‌ട്രേഷന്‍ ഫീസായ 300 രൂപയും സഹിതം എത്തണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505435, 2505204

PREV
Read more Articles on
click me!

Recommended Stories

'യു ടേൺ അടിച്ച് സർക്കാർ', ഗുരുവായൂർ ദേവസ്വം ബോർഡിലേക്കുളള നിയമനങ്ങളിൽ ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടി, യുഡിഎഫിന് ഇരട്ടത്താപ്പെന്ന് ഉദ്യോഗാർത്ഥികൾ
അപര്‍ണ പ്രഭാകറിന് ഒന്നാം റാങ്ക്, ഇസാ ബിജുവിനും എസ് കൃഷ്ണകുമാറിനും രണ്ടും മൂന്നും റാങ്കുകൾ; പ്രസ് ക്ലബ് ജേണലിസം ഫലം പ്രഖ്യാപിച്ചു