നേവിയില്‍ 50 ഓഫീസര്‍ ഒഴിവുകള്‍; ജൂണ്‍ 26 വരെ അപേക്ഷിക്കാം; അവിവാഹിതരായ പുരുഷന്മാർക്ക് അവസരം

Web Desk   | Asianet News
Published : Jun 21, 2021, 10:31 AM IST
നേവിയില്‍ 50 ഓഫീസര്‍ ഒഴിവുകള്‍; ജൂണ്‍ 26 വരെ അപേക്ഷിക്കാം; അവിവാഹിതരായ പുരുഷന്മാർക്ക് അവസരം

Synopsis

ഇന്ത്യൻ നേവൽ അക്കാദമി ഏഴിമലയിലേക്കാണ് പ്രവേശനം. ജനറൽ സർവീസ് (എക്സിക്യുട്ടീവ്), ഹൈഡ്രോഗ്രഫി കോഴ്സിലേക്കാണ് പ്രവേശനം.  

ദില്ലി: നേവിയിൽ ഷോർട് സർവീസ് കമ്മിഷൻ ഓഫീസർ തസ്തികയിൽ 50 ഒഴിവ്. എക്സ്റ്റൻഡഡ് ഓറിയന്റേഷൻ കോഴ്സ്- ജനുവരി 2022-ലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അവിവാഹിതരായ പുരുഷന്മാർക്കാണ് അവസരം. ഇന്ത്യൻ നേവൽ അക്കാദമി ഏഴിമലയിലേക്കാണ് പ്രവേശനം. ജനറൽ സർവീസ് (എക്സിക്യുട്ടീവ്), ഹൈഡ്രോഗ്രഫി കോഴ്സിലേക്കാണ് പ്രവേശനം.

ജനറൽ സർവീസ്- 47, ഹൈഡ്രോ കേഡർ- 3 എന്നിങ്ങനെയാണ് ഒഴിവുകൾ. ഏതെങ്കിലും വിഷയത്തിൽ 60 ശതമാനം മാർക്കോടെ ബി.ഇ./ബി.ടെക്. യോ​ഗ്യത. 02 ജനുവരി 1997-നും 01 ജൂലായ് 2002-നും ഇടയിൽ ജനിച്ചവർക്കും അപേക്ഷിക്കാം. രണ്ട് തീയതികളും ഉൾപ്പെടെ. വിശദവിവരങ്ങൾക്കായി www.joinindiannavy.gov.in എന്ന വെബ്സൈറ്റ് കാണുക. യോഗ്യതാമാർക്കിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അവസാന തീയതി ജൂൺ 26.

PREV
click me!

Recommended Stories

സീറ്റുണ്ട്, അവസരമുണ്ട്, കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലെ ഹോട്ടൽ മാനേജ്‌മെന്റ് സ്ഥാപനത്തിൽ പഠിക്കാൻ അവസരം
പുതിയ സര്‍ക്കാര്‍ വന്നിട്ടും രക്ഷയില്ല, മൂന്നാം അലോട്ട്മെന്റും കഴിഞ്ഞു, മലപ്പുറത്ത് 25084 കുട്ടികൾക്ക് പ്ലസ് വണ്ണിന് സീറ്റില്ല