ചീഫ് ന‍ൂഡിൽ ഓഫീസറുടെ ഒഴിവുണ്ട്, മികച്ച പ്രതിഫലം, അപേക്ഷിക്കേണ്ടത് ഇങ്ങനെ...

Web Desk   | Asianet News
Published : Oct 16, 2020, 02:04 PM IST
ചീഫ് ന‍ൂഡിൽ ഓഫീസറുടെ ഒഴിവുണ്ട്, മികച്ച പ്രതിഫലം, അപേക്ഷിക്കേണ്ടത് ഇങ്ങനെ...

Synopsis

 ബ്രാന്ഡിന്റെ അമ്പതാം വാർഷികത്തോട് അനുബന്ധിച്ചാണ് ലോകത്തെ ആദ്യ ചീഫ് നൂഡിൽസ് ഓഫീസർക്കായുള്ള പരസ്യം നൽകിയിരിക്കുന്നത്.   

വാഷിം​ഗ്ടൺ: ചീഫ് നൂഡിൽ ഓഫീസറുടെ ഒഴിവുണ്ട്. ഇങ്ങനെയൊരു ജോലിയുണ്ടോ എന്ന് ചിന്തിക്കാൻ വരട്ടെ. ഉണ്ട്. പ്രശസ്ത നൂഡിൽസ് ബ്രാൻഡ് ആയ ടോപ് രാമന്റെ മാതൃകമ്പനിയായ നിസ്സിൽ ഫുഡ്സ് ആണ് ചീഫ് നൂഡിൽസ് ഓഫീസറെ തിരയുന്നത്. ഇൻസ്റ്റ​​ഗ്രാമിലൂടൊയാണ് പരസ്യം ചെയ്തിരിക്കുന്നത്. ബ്രാന്ഡിന്റെ അമ്പതാം വാർഷികത്തോട് അനുബന്ധിച്ചാണ് ലോകത്തെ ആദ്യ ചീഫ് നൂഡിൽസ് ഓഫീസർക്കായുള്ള പരസ്യം നൽകിയിരിക്കുന്നത്. 

വെറുതെയങ്ങ് ചീഫാനാകാനൊന്നും സാധിക്കില്ല. നല്ലൊന്നാന്തരമായി നൂഡിൽസ് ഉണ്ടാക്കാനറിയുകയും വേണം. ചീഫ് ന്യൂഡിൽസ് ഓഫീസർ ആവാൻ ടോപ്-രാമെന്റെ ന്യൂഡിൽസ് ഉപയോഗിച്ച് ഒരു വെറൈറ്റി വിഭവം തയ്യാറാക്കണം. അതിന് ശേഷം #howdoyoutopramen എന്ന ഹാഷ്‌ടാഗോടെ വിഭവത്തിന്റെ ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കണം. 

തയ്യാറാക്കിയ വിഭവം കണ്ട് നിസ്സിൻ ഫുഡ്സിൽ നൂഡിൽസ് ചീഫ് ആയാൽ കമ്പനിയുടെ എല്ലാ പുത്തൻ ന്യൂഡിൽസ് ഫ്ലേവറുകളും ആദ്യം രുചിച്ച് നോക്കാനുള്ള അവസരവും നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ചുള്ള ചേരുവകൾ ചേർത്ത് ടോപ്-രാമെൻ ന്യൂഡിൽസ് ഫ്ലേവർ നിർദ്ദേശിക്കാനുള്ള അവസരവുമാണ് ഒരുങ്ങുന്നത്. ഒപ്പം പ്രതിഫലമായി ലഭിക്കുന്ന തുക എത്രയെന്നോ? 10,000 ഡോളർ, ഏകദേശം 7.3 ലക്ഷം രൂപ. എന്നാൽ അമേരിക്കൻ നിവാസികൾക്ക് മാത്രമേ ഇതിലേക്ക് അപേക്ഷ അയക്കാൻ സാധിക്കൂ എന്നത് മാത്രമാണ് ഏക പോരായ്മ.

PREV
click me!

Recommended Stories

റഷ്യൻ സർക്കാർ സ്കോളർഷിപ്പ്; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പ്രവേശന പരീക്ഷയില്ല!
ബി.ഫാം ലാറ്ററൽ എൻട്രി കോഴ്സിലേയ്ക്ക് പ്രവേശനം; രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു