സർക്കാർ ദന്തൽ കോളേജില്‍ സീനിയർ റസിഡന്‍റ് ഡോക്ടറുടെ ഒഴിവ്

Published : May 13, 2026, 09:42 AM IST
Dental Doctor

Synopsis

പബ്ലിക് ഹെൽത്ത് ദന്തിസ്ട്രി വിഭാഗത്തിൽ എം.ഡി.എസും ഡെന്റൽ കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത.

തിരുവനന്തപുരം സർക്കാർ ദന്തൽ കോളേജിലെ പബ്ലിക് ഹെൽത്ത് ദന്തിസ്ട്രി വിഭാഗത്തിലേക്ക് ഒരു സീനിയർ റസിഡന്റ് ഡോക്ടറെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. പബ്ലിക് ഹെൽത്ത് ദന്തിസ്ട്രി വിഭാഗത്തിൽ എം.ഡി.എസും ഡെന്റൽ കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത. പ്രായപരിധി: 18-40. പ്രതിമാസ വേതനം 73,500 രൂപ.

ഉദ്യോഗാർഥികളുടെ വയസ്, യോഗ്യത, തിരിച്ചറിയൽ, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസൽ പകർപ്പുകൾ സഹിതം പ്രിൻസിപ്പലിന്റെ ഓഫീസിൽ മേയ് 28 രാവിലെ 11ന് നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഉദ്യോഗാർഥികൾ ഹാജരാകണം. നിയമന കാലാവധി ഒരു വർഷത്തേക്കോ അഥവാ സി.ബി.എസ്. സീനിയർ റസിഡന്റിനെ നിയമിക്കുന്നത് വരെയോ ഇതിലേതാണ് ആദ്യം വരുന്നത് അതുവരെ മാത്രമായി നിയമനം നിജപ്പെടുത്തിയിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

വനിതാ കമ്മീഷനിൽ ഡെപ്യൂട്ടേഷൻ ഒഴിവ്; അപേക്ഷ ക്ഷണിച്ചു
സർക്കാറും മന്ത്രിയുമില്ല; എസ്എസ്എൽസി ഫലം റെഡിയാണെങ്കിലും ആര് പ്രഖ്യാപിക്കും? തീരുമാനം നാളെയുണ്ടാകും