സ്‌പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ ഒഴിവ്; ഫെബ്രുവരി 10 ന് ഇന്റർവ്യൂ

Web Desk   | Asianet News
Published : Feb 03, 2021, 09:03 AM IST
സ്‌പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ ഒഴിവ്; ഫെബ്രുവരി 10 ന് ഇന്റർവ്യൂ

Synopsis

ബിരുദവും സ്‌പെഷ്യൽ എഡ്യൂക്കേഷനിൽ ബി.എഡും അല്ലെങ്കിൽ ബിരുദവും ജനറൽ ബി.എഡും സ്‌പെഷ്യൽ എഡ്യൂക്കേഷനിൽ ഡിപ്ലോമയും ആർ.സി.ഐ രജിസ്‌ട്രേഷനും ആണ് സെക്കന്ററി വിഭാഗത്തിന്റെ യോഗ്യത. 

തിരുവനന്തപുരം: സമഗ്രശിക്ഷാ കേരളം തിരുവനന്തപുരം ജില്ലയിലെ വിവിധ ബി.ആർ.സികളിൽ നിലവിലുള്ള ഐ.ഇ.ഡി.സി എലമെന്ററി, സെക്കന്ററി സ്‌പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ ഒഴിവുകളിൽ കരാർ നിയമനം നടത്തുന്നു. ബിരുദവും സ്‌പെഷ്യൽ എഡ്യൂക്കേഷനിൽ ബി.എഡും അല്ലെങ്കിൽ ബിരുദവും ജനറൽ ബി.എഡും സ്‌പെഷ്യൽ എഡ്യൂക്കേഷനിൽ ഡിപ്ലോമയും ആർ.സി.ഐ രജിസ്‌ട്രേഷനും ആണ് സെക്കന്ററി വിഭാഗത്തിന്റെ യോഗ്യത. 

എലിമെന്ററി വിഭാഗത്തിൽ പ്ലസ്ടുവും സ്‌പെഷ്യൽ എഡ്യൂക്കേഷനിൽ ഡിപ്ലോമയും ആർ.സി.ഐ രജിസ്‌ട്രേഷനും ഉള്ളവരെ പരിഗണിക്കും. ഫെബ്രുവരി 10ന് രാവിലെ 10ന് എസ്.എസ്.കെയുടെ തിരുവനന്തപുരം ജില്ലാ പ്രോജക്ട് ഓഫീസിൽ നടത്തുന്ന വാക്-ഇൻ-ഇന്റർവ്യൂവിൽ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി എത്തണം. ഫോൺ:0471-2455590, 0471-2455591.

PREV
click me!

Recommended Stories

ഇന്ത്യയിലെ 50 ലക്ഷം യുവാക്കള്‍ക്ക് ഐബിഎം പരിശീലനം നല്‍കും
എൽഎൽഎം പ്രവേശനം; വേക്കന്‍റ് സീറ്റുകള്‍ക്കായി ഓണ്‍ലൈനായി അപേക്ഷിക്കാം