
തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ നഴ്സിംഗ് കോളേജിൽ ബോണ്ടഡ് ലക്ചറർമാരുടെ ഒഴിവിലേക്ക് ഫെബ്രുവരി 9 രാവിലെ 10.30ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടക്കും. എംഎസ്‌സി നഴ്സിംഗും കെഎൻഎംസി രജിസ്ട്രേഷനുമാണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റയും യോഗ്യത, വയസ്സ്, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി തിരുവനന്തപുരം സർക്കാർ നഴ്സിംഗ് കോളേജിൽ നേരിട്ട് ഹാജരാകണം.