ആർട്ട് സെന്ററിൽ കൗൺസിലർ തസ്തികയിൽ ഒരൊഴിവ്; ഫെബ്രുവരി 8 ന് മുമ്പ് അപേക്ഷിക്കണം

Web Desk   | Asianet News
Published : Jan 29, 2021, 11:13 AM IST
ആർട്ട് സെന്ററിൽ കൗൺസിലർ തസ്തികയിൽ ഒരൊഴിവ്; ഫെബ്രുവരി 8 ന് മുമ്പ് അപേക്ഷിക്കണം

Synopsis

സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത 

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ആർട്ട് സെന്ററിൽ കൗൺസിലർ തസ്തികയിൽ കെ.എസ്.എ.സി.എസിന്റെ കീഴിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത (മെഡിക്കൽ ആൻഡ് സൈക്യാട്രിക് സോഷ്യൽ വർക്ക്/ സൈക്കോളജിയിൽ സ്‌പെഷ്യലൈസേഷൻ നടത്തിയവർക്ക് മുൻഗണന). 

സോഷ്യോളജിയിൽ ബിരുദമുള്ളവരെയും പരിഗണിക്കും. പ്രതിമാസവേതനം 13,000 രൂപ. കരാർ കാലാവധി ഒരു വർഷം. ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷകൾ ഫെബ്രുവരി എട്ടിന് മുൻപ് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ലഭിക്കണം.

PREV
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു