കേരള ഹൈക്കോടതിയില്‍ കംപ്യൂട്ടര്‍ അസിസ്റ്റന്റ്: ഏഴ് ഒഴിവുകളിലേക്ക് ജനുവരി നാലിനകം അപേക്ഷിക്കാം

By Web TeamFirst Published Dec 23, 2020, 11:40 AM IST
Highlights

ഒബ്ജക്ടീവ് പരീക്ഷയുടെയും ടൈപ്പിങ് ടെസ്റ്റിന്റെയും അടിസ്ഥാനത്തിൽ. 75 മിനിറ്റുള്ള പരീക്ഷയിൽ കംപ്യൂട്ടർ പ്രൊഫിഷൻസി (50 മാർക്ക്), ജനറൽ നോളജ് ആൻഡ് കറന്റ് അഫയേഴ്സ് (30 മാർക്ക്), ജനറൽ ഇംഗ്ലീഷ് (30 മാർക്ക്) എന്നീ വിഷയങ്ങളിൽനിന്നുള്ള ചോദ്യങ്ങളുണ്ടാകും. 
 

തിരുവനന്തപുരം: കേരള ഹൈക്കോടതി കംപ്യൂട്ടർ അസിസ്റ്റന്റ് തസ്തികയിലെ ഏഴ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പരസ്യവിജ്ഞാപനനമ്പർ: 22/2020. ഓൺലൈനായിട്ടാണ് അപേക്ഷിക്കേണ്ടത്. നേരിട്ടുള്ള നിയമനമായിരിക്കും. പ്ലസ് ടു അല്ലെങ്കിൽ തത്തുല്യമാണ് യോ​ഗ്യത. ഇംഗ്ലീഷ് ടൈപ്പ്റൈറ്റിങ്ങിൽ കെ.ജി.ടി.ഇ. ഹയർ യോഗ്യതയുണ്ടായിരിക്കണം. കംപ്യൂട്ടർ വേഡ് പ്രൊസസിങ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യം അഭിലഷണീയ യോഗ്യത.

02.01.1984-നും 01.01.2002-നും ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാം (രണ്ട് തീയതികളും ഉൾപ്പെടെ). എസ്.സി./എസ്.ടി. വിഭാഗത്തിന് അഞ്ച് വർഷവും ഒ.ബി.സി. വിഭാഗത്തിന് മൂന്ന് വർഷവും വയസ്സിളവ് ലഭിക്കും. ഒബ്ജക്ടീവ് പരീക്ഷയുടെയും ടൈപ്പിങ് ടെസ്റ്റിന്റെയും അടിസ്ഥാനത്തിൽ. 75 മിനിറ്റുള്ള പരീക്ഷയിൽ കംപ്യൂട്ടർ പ്രൊഫിഷൻസി (50 മാർക്ക്), ജനറൽ നോളജ് ആൻഡ് കറന്റ് അഫയേഴ്സ് (30 മാർക്ക്), ജനറൽ ഇംഗ്ലീഷ് (30 മാർക്ക്) എന്നീ വിഷയങ്ങളിൽനിന്നുള്ള ചോദ്യങ്ങളുണ്ടാകും. 

ഒബ്ജക്ടീവ് പരീക്ഷയിൽ ഷോർട്ട്ലിസ്റ്റ് ചെയ്യുന്നവർക്ക് ടൈപ്പിങ് ടെസ്റ്റുണ്ടായിരിക്കും. ടെസ്റ്റിൽ ടൈപ്പിങ് സ്പീഡും കംപ്യൂട്ടർ പ്രൊഫിഷൻസി ടെസ്റ്റുമായിരിക്കും പരിശോധിക്കുക. അപേക്ഷാഫീസ് 500 രൂപ. എസ്.സി./എസ്.ടി./തൊഴിൽരഹിതരായ ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല. ചെലാൻ വഴിയോ ഡെബിറ്റ് കാർഡ്/ക്രൈഡിറ്റ് കാർഡ്/നെറ്റ് ബാങ്കിങ് മുഖേനയോ ഫീസടയ്ക്കാം. വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.hckrecruitment.nic.in എന്ന വെബ്സൈറ്റ് കാണുക. ജനുവരി 4 ആണ് അവസാന തീയതി.

click me!