60,410 രൂപ മാസ വേതനം; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡെവലപ്മെന്റ് പീഡിയാട്രീഷ്യന്റെ താത്ക്കാലിക ഒഴിവ്

Published : Sep 21, 2025, 06:13 PM IST
TVM Medical college

Synopsis

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ ഡെവലപ്മെന്റ് പീഡിയാട്രീഷ്യന്റെ താത്കാലിക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം.

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ 60,410 രൂപ മാസ വേതനത്തിൽ ഡെവലപ്മെന്റ് പീഡിയാട്രീഷ്യന്റെ ഒരു താത്കാലിക ഒഴിവുണ്ട്. പീഡിയാട്രീഷ്യൻ വിത്ത് പിജി ഡിപ്ലോമ ഇൻ ഡെവലപ്മെന്റ് ന്യൂറോളജി അല്ലെങ്കിൽ ഫെല്ലോഷിപ്പ് ഇൻ ഡെവലപ്മെന്റൽ & ബിഹേവിയര്‍ പീ‍ഡിയാട്രിക്സ് ആണ് യോഗ്യത.

ഒരു വർഷത്തെ ഡെവലപ്മെന്റൽ പീഡിയാട്രിക്സിലെ പരിചയം അധിക യോഗ്യതയായി പരിഗണിക്കും. താൽപര്യമുള്ളവർ വിശദമായ ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റുകൾ, അപേക്ഷ എന്നിവയുമായി 26 ന് രാവിലെ 11 ന് സി.ഡി.സിയിൽ വാക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.cdckerala.org, ഫോൺ: 0471 2553540.

ഫാർമസിസ്റ്റ് ഒഴിവ്

ഇടുക്കി ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 ൽ (സിദ്ധ) ഓപ്പൺ വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ഒരു താത്കാലിക ഒഴിവുണ്ട്. സിദ്ധ ഫാർമസിയിൽ സർട്ടിഫിക്കറ്റ് കോഴ്സ്/ സിദ്ധയിൽ ബി ക്ലാസ് രജിസ്ട്രേഷൻ ആണ് യോഗ്യത. യോഗ്യരായ ഉദ്യോഗാർഥികൾ സെപ്റ്റംബർ 30 ന് മുൻപ് ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്യണം. ഓപ്പൺ മുൻഗണന വിഭാഗത്തിന്റെ അഭാവത്തിൽ മറ്റുള്ളവരെ പരിഗണിക്കും.

PREV
Read more Articles on
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു