സപ്പോർട്ട് എഞ്ചിനീയർ ഒഴിവ്; താത്കാലിക നിയമനത്തിന് നവംബർ 3 വരെ അപേക്ഷിക്കാം

Web Desk   | Asianet News
Published : Oct 27, 2021, 03:56 PM IST
സപ്പോർട്ട് എഞ്ചിനീയർ ഒഴിവ്; താത്കാലിക നിയമനത്തിന് നവംബർ 3 വരെ അപേക്ഷിക്കാം

Synopsis

സപ്പോർട്ട് എഞ്ചിനീയറായി താത്കാലിക കരാർ വ്യവസ്ഥയിൽ നിയമിക്കുന്നതിലേക്ക് ബി.ടെക്/എം.സി.എ/എം.സ്.സി (കമ്പ്യൂട്ടർ സയൻസ്) എന്നിവയിലേതെങ്കിലും യോഗ്യതനേടിയ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.


തിരുവനന്തപുരം: പട്ടികവർഗ്ഗ വികസന വകുപ്പിന്റെ ഓഫീസുകളിൽ (E-Grants) ഇ ഗ്രാന്റ്‌സ് വഴി വിദ്യാർത്ഥികൾക് വിദ്യാഭ്യാസാനുകൂല്യം നൽകുന്ന പദ്ധതിയുടെ പ്രോജക്ടിലേക്ക് (Support Engineer) സപ്പോർട്ട് എഞ്ചിനീയറായി താത്കാലിക കരാർ വ്യവസ്ഥയിൽ നിയമിക്കുന്നതിലേക്ക് ബി.ടെക്/എം.സി.എ/എം.സ്.സി (കമ്പ്യൂട്ടർ സയൻസ്) എന്നിവയിലേതെങ്കിലും യോഗ്യതനേടിയ പട്ടികവർഗ്ഗ വിഭാഗത്തിൽപെടുന്ന ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. പ്രതിമാസ ശമ്പളം: 21,000/. വിശദ  വിവരങ്ങളും അപേക്ഷഫോറവും www.cybersri.org എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. ഫോൺ : 9895478273.

ഉദ്യോഗാർത്ഥികൾ മേൽ സൂചിപ്പിച്ചിട്ടുള്ള വിദ്യാഭ്യാസ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പോടുകൂടിയ അപേക്ഷ  പ്രോജക്ട് മാനേജർ, സൈബർശ്രീ പ്രൊജക്റ്റ്, സി-ഡിറ്റ് ചിത്രാഞ്ജലി ഹിൽസ്, തിരുവല്ലം പോസ്റ്റ്  തിരുവനന്തപുരം  695027 എന്ന വിലാസത്തിലോ  cybersricdit@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ അയക്കണം. അവസാന തീയതി നവംബർ മൂന്ന്. സൈബർ ശ്രീയുടെ വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. നോട്ടിഫിക്കേഷന്റെ വിശദ വിവരങ്ങളും അപേക്ഷ ഫോമും സൈറ്റിൽ കൊടുത്തിട്ടുണ്ട്. നിര്‍ദ്ദേശിച്ചിട്ടുള്ള സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികള്‍ ഉള്‍പ്പെടെയാണ് അപേക്ഷ നല്‍കേണ്ടത്. അവസാന തീയതിക്കും സമയത്തിനും മുന്‍പ് തന്നെ അപേക്ഷകള്‍ സമര്‍പ്പിക്കണം. 

 


 

PREV
click me!

Recommended Stories

ഭിന്നശേഷിക്കാർക്ക് സൗജന്യ മൊബൈൽ ചിപ്പ് ലെവൽ പരിശീലനം
അഡ്മിഷൻ കിട്ടിയ വിവരം വീട്ടില്‍ പറഞ്ഞില്ല, ആ തുക അവർക്ക് താങ്ങാനാകില്ലായിരുന്നു; വികാരനിർഭരമായ കുറിപ്പുമായി എസ്തർ അനില്‍