കൊവിഡ് വ്യാപനം; ഈ വർഷത്തെ പ്ലസ്ടു മൂല്യനിർണ്ണയം നീട്ടിവച്ചു; പുതുക്കിയ തീയതി പിന്നീട്

By Web TeamFirst Published May 1, 2021, 8:43 AM IST
Highlights

തിയറി പരീക്ഷകളുടെ മൂല്യനിർണ്ണയമാണ് മെയ്‌ 5മുതൽ നടക്കാനിരുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. 

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണ്ണയം മാറ്റി. മെയ് 5ന് ആരംഭിക്കാനിരുന്ന മൂല്യനിർണ്ണയ ക്യാമ്പുകളാണ് മാറ്റിയത്. തിയറി പരീക്ഷകളുടെ മൂല്യനിർണ്ണയമാണ് മെയ്‌ 5മുതൽ നടക്കാനിരുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കൊവിഡ് വ്യാപനം, ഭാ​ഗിക ലോക്ക് ഡൗൺ എന്നീ പ്രതിസന്ധികൾക്കിടയിലാണ് വിദ്യാർത്ഥികൾ പരീക്ഷ പൂർത്തിയാക്കിയത്. കൊവിഡ് പോസിറ്റീവായ വിദ്യാർത്ഥികൾ പിപിഇ കിറ്റ് ധരിച്ചാണ് പരീക്ഷക്കെത്തിയത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 
 

click me!