വെറ്ററിനറി ഡോക്ടർ നിയമനം; അപേക്ഷിക്കാം

Published : Mar 12, 2026, 03:15 PM IST
Apply Now

Synopsis

എറണാകുളം ഡി.വി.സി.യിലെ മൊബൈൽ ടെലി വെറ്ററിനറി യൂണിറ്റിലും ഒരു ഒഴിവുണ്ട്.

എറണാകുളം: മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കി വരുന്ന 'അടിയന്തിര രാത്രികാല വെറ്ററിനറി സേവനം' പദ്ധതിയിലേക്കും മൊബൈൽ വെറ്ററിനറി യൂണിറ്റുകളിലേക്കും ഡോക്ടർമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മുളന്തുരുത്തി, മൂവാറ്റുപുഴ മൊബൈൽ വെറ്ററിനറി യൂണിറ്റുകളിൽ രണ്ട് ഒഴിവുകളും കൂവപ്പടി, പള്ളുരുത്തി ബ്ലോക്കുകളിലെ രാത്രികാല സേവന വിഭാഗത്തിൽ രണ്ട് ഒഴിവുകളുമാണുള്ളത്. കൂടാതെ എറണാകുളം ഡി.വി.സി.യിലെ മൊബൈൽ ടെലി വെറ്ററിനറി യൂണിറ്റിലും ഒരു ഒഴിവുണ്ട്.

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 12-ന് രാവിലെ 11-നും 12-നും ഇടയിൽ ആലുവ നേതാജി റോഡിലുള്ള ഐ.സി.ഡി.പി ക്യാമ്പസ്സിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വാക്ക്-ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും വേണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു.

 

PREV
Read more Articles on
click me!

Recommended Stories

സീറ്റുണ്ട്, അവസരമുണ്ട്, കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലെ ഹോട്ടൽ മാനേജ്‌മെന്റ് സ്ഥാപനത്തിൽ പഠിക്കാൻ അവസരം
പുതിയ സര്‍ക്കാര്‍ വന്നിട്ടും രക്ഷയില്ല, മൂന്നാം അലോട്ട്മെന്റും കഴിഞ്ഞു, മലപ്പുറത്ത് 25084 കുട്ടികൾക്ക് പ്ലസ് വണ്ണിന് സീറ്റില്ല