
തിരുവനന്തപുരം: കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ഡിസംബർ മൂന്നിന് നടത്താനിരുന്ന ഗുരുവായൂർ ദേവസ്വത്തിലെ വെറ്ററിനറി സർജൻ (കാറ്റഗറി നമ്പർ 16/2020) തസ്തികയുടെ ഇന്റർവ്യൂ സംസ്ഥാനത്തെ ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് ഡിസംബർ 28 ലേക്ക് മാറ്റി. ഉദ്യോഗാർത്ഥികൾ നിലവിൽ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്ത അതേ അഡ്മിഷൻ ടിക്കറ്റും ആവശ്യമായ സർട്ടിഫിക്കറ്റുകളും സഹിതം പുതുക്കി നിശ്ചയിച്ച തീയതിയിൽ ഇന്റർവ്യൂവിന് ഹാജരാകണം. ഇന്റർവ്യൂ നടക്കുന്ന സ്ഥലത്തിലും സമയത്തിലും മാറ്റമില്ല.