വീഡിയോ എഡിറ്റിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്; സ്‌പോട്ട് അഡ്മിഷന്‍ മാര്‍ച്ച് 15ന്

Published : Mar 10, 2026, 01:10 PM IST
free photo editing apps

Synopsis

വിദ്യാഭ്യാസയോഗ്യത-പ്ലസ് ടു. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ ആറ് മാസമാണ് കോഴ്സിന്റെ കാലാവധി. തിങ്കള്‍ മുതല്‍ വെളളി വരെ റെഗുലര്‍ ക്ലാസ് ആണ്.

എറണാകുളം: കേരള മീഡിയ അക്കാദമി കൊച്ചി സെന്ററില്‍ ഈ മാസം ആരംഭിക്കുന്ന വീഡിയോ എഡിറ്റിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്സില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാഭ്യാസയോഗ്യത-പ്ലസ് ടു. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ ആറ് മാസമാണ് കോഴ്സിന്റെ കാലാവധി. തിങ്കള്‍ മുതല്‍ വെളളി വരെ റെഗുലര്‍ ക്ലാസ് ആണ്.

താൽപര്യമുള്ളവര്‍ മാര്‍ച്ച് 15 നു മുന്‍പ് യോഗ്യതാ സർട്ടിഫിക്കറ്റുകൾ (എസ്എസ്എല്‍സി, പ്ലസ് ടു) ആധാര്‍ കാര്‍ഡ്, ജാതി സര്‍ട്ടിഫിക്കറ്റ് ( എസ് സി , എസ് ടി, ഓ ഇ സി ) എന്നിവയുടെ ഒറിജിനലും കോപ്പിയും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം ഓഫീസ് പ്രവൃത്തി ദിവസങ്ങളില്‍ (10 എ എം - 5 പി എം ) എറണാകുളം കാക്കനാടുള്ള കേരള മീഡിയ അക്കാദമി ആസ്ഥാന മന്ദിരത്തില്‍ നേരിട്ട് ഹാജരാകാം. ഫോണ്‍ - 0484 2422275, 9447607073.

PREV
Read more Articles on
click me!

Recommended Stories

സീറ്റുണ്ട്, അവസരമുണ്ട്, കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലെ ഹോട്ടൽ മാനേജ്‌മെന്റ് സ്ഥാപനത്തിൽ പഠിക്കാൻ അവസരം
പുതിയ സര്‍ക്കാര്‍ വന്നിട്ടും രക്ഷയില്ല, മൂന്നാം അലോട്ട്മെന്റും കഴിഞ്ഞു, മലപ്പുറത്ത് 25084 കുട്ടികൾക്ക് പ്ലസ് വണ്ണിന് സീറ്റില്ല