നോർക്കയിൽ വീഡിയോ എഡിറ്ററാകാം; യോഗ്യത, അപേക്ഷിക്കേണ്ട വിധം, വിശദവിവരങ്ങൾ അറിയാം

Published : Oct 15, 2025, 07:34 PM IST
Video editor

Synopsis

നോർക്ക റൂട്ട്‌സിൽ വീഡിയോ എഡിറ്റർ കം ഗ്രാഫിക് ഡിസൈനറുടെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 

തിരുവനന്തപുരം: നോർക്ക റൂട്ട്‌സിൽ വീഡിയോ എഡിറ്റർ കം ഗ്രാഫിക് ഡിസൈനറുടെ ഒരു ഒഴിവുണ്ട്. വിഷ്വൽ കമ്മ്യുണിക്കേഷനിൽ പ്രൊഫഷണൽ ഡിഗ്രി അല്ലെങ്കിൽ തത്തുല്യ യോഗ്യതയും മൂന്നു വർഷം പ്രവൃത്തി പരിചയം അല്ലെങ്കിൽ പ്ലസ് ടു യോഗ്യതയും വീഡിയോ എഡിറ്റിങ് ഗ്രാഫിക് ഡിസൈനിങ് മേഖലയിൽ നാലു വർഷം പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ cmdtvpm.rec@gmail.com -ൽ ഒക്ടോബർ 17 ന് വൈകിട്ട് 5 മണിക്ക് മുൻപായി ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: https://cmd.kerala.gov.in/

യുവജന കമ്മീഷന്‍ സൈക്കോളജി/സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥികളെ ക്ഷണിക്കുന്നു

യുവജനങ്ങളുടെ ജീവിതശൈലിയിലെ പുത്തന്‍ പ്രവണതകളും മാനസികാരോഗ്യവും കേരള സംസ്ഥാന യുവജന കമ്മീഷന്‍ ശാസ്ത്രീയപഠനത്തിന് വിധേയമാക്കുന്നു. പഠനത്തിന്റെ ഭാഗമാകാന്‍ യോഗ്യതയും പ്രവര്‍ത്തി പരിചയവുമുള്ള സന്നദ്ധരായിട്ടുള്ള സൈക്കോളജി/ സോഷ്യല്‍ വര്‍ക്ക് പി.ജി. വിദ്യാര്‍ത്ഥികളില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിക്കുന്നു. 

നവംബര്‍ മാസം പകുതിയോടെ ആരംഭിക്കുന്ന പഠനം മാനസികാരോഗ്യ വിദഗ്ധരുടെയും അനുബന്ധ വിഷയത്തില്‍ പ്രാവീണ്യമുള്ള അധ്യാപകരുടെയും നേതൃത്വത്തിലാണ് നടത്തുന്നത്. പഠനത്തിന്റെ കണ്ടെത്തലുകള്‍ റിപ്പോര്‍ട്ടായി സര്‍ക്കാരിനു സമര്‍പ്പിക്കും. താല്‍പര്യമുള്ളവര്‍ 2025 ഒക്ടോബര്‍ 25 ന് മുന്‍പ് യുവജന കമ്മീഷന്‍ വെബ്‌സൈറ്റില്‍ (ksyc.kerala.gov.in) നല്‍കിയിട്ടുള്ള ഗൂഗിള്‍ ഫോം മുഖേന അപേക്ഷിക്കാവുന്നതാണ്. ഗൂഗിള്‍ ഫോം ലിങ്ക് : https://hper.in/LjKof89 കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെട്ടുക 0471 2308630

PREV
Read more Articles on
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു