
തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ കേരള സർക്കാർ അംഗീകൃതവും നോർക്കറൂട്ട്സ് അറ്റസ്റ്റേഷൻ യോഗ്യവുമായ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, ഡാറ്റാ സയൻസ് ആൻഡ് എ.ഐ, മൊബൈൽ ഫോൺ ടെക്നോളജി, ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ് എന്നിവയിലേക്കുള്ള അഡ്മിഷനുകൾ ആരംഭിച്ചു. അപേക്ഷ ഫോം തിരുവനന്തപുരം സ്പെൻസർ ജംഗ്ഷനിലുള്ള കെൽട്രോൺ നോളജ് സെന്ററിൽ ലഭ്യമാണ്. ഫോൺ: 0471 2337450, 8590605271.
കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷനിലെ ഫോട്ടോജേണലിസം ഡിപ്ലോമ കോഴ്സിലേക്ക് ഒഴിവുള്ള സീറ്റുകളിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. നവംബർ ആദ്യവാരം ആരംഭിക്കുന്ന കോഴ്സിന് 25,000 രൂപയാണ് ഫീസ്. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ മൂന്നു മാസമാണ് കോഴ്സിന്റെ കാലാവധി. ശനി ഞായർ ദിവസങ്ങളിലാണ് ക്ലാസുകൾ. പ്രായപരിധി ഇല്ല. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ :0484-2422215, 8281300060.
കൊച്ചി: കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. എട്ട്, ഒമ്പത്,പത്ത് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾ ഒഴികെയുള്ളവർ സ്കോളർഷിപ്പിന് അപേക്ഷിക്കുന്ന കോഴ്സിന്റെ യോഗ്യതാ പരീക്ഷയിൽ 50 ശതമാനം മാർക്കോ തത്തുല്യ ഗ്രേഡോ നേടിയിരിക്കണം.അപേക്ഷ ഫോറവും വിശദ വിവരങ്ങളും എറണാകുളം ജില്ലാ ഓഫീസിൽ നിന്നും, കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.kmtwwfb.org യിൽ നിന്നും ലഭിക്കുന്നതാണ്. അപേക്ഷകൾ നവംബർ ഒന്ന് മുതൽ നവംബർ 30 വരെ ജില്ലാ ഓഫീസിൽ സമർപ്പിക്കണം. ഫോൺ : 0484 - 2401632
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ ഒന്ന്, മൂന്ന് സെമസ്റ്റര്‍ എഫ്. വൈ. യു. ജി. പി. പരീക്ഷകള്‍ പുതുക്കി നിശ്ചയിച്ചതായി സര്‍വ്വകലാശാല അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ssus.ac.in സന്ദര്‍ശിക്കുക.