യോഗ്യരായ ഉദ്യോഗാർഥികൾ ഉച്ചയ്ക്ക് 2 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുമായി ചാല ഗവ. ഹൈസ്‌കൂൾ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ചാല ഐ.ടി.ഐ. പ്രിൻസിപ്പാൾ മുൻപാകെ ഇന്റർവ്യൂവിന് ഹാജരാകണം.

തിരുവനന്തപുരം: ചാല ഗവ. ഐടിഐയിൽ മൾട്ടീമീഡിയ അനിമേഷൻ & സ്‌പെഷ്യൽ എഫക്ട്സ് ട്രേഡിൽ നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവുകളിലേക്ക് (പി.എസ്.സി റൊട്ടേഷൻ ചാർട്ട് അനുസരിച്ച്) താൽകാലിക ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനത്തിന് ഫെബ്രുവരി 9ന് അഭിമുഖം നടക്കും. മൾട്ടീമീഡിയ അനിമേഷൻ & സ്‌പെഷ്യൽ എഫക്ട്സിൽ ബി.വോക്ക് അല്ലെങ്കിൽ ഡിഗ്രി / വിഷയത്തിൽ രണ്ട് വർഷ ഡിപ്ലോമ / ഡി.ജി.റ്റി.യിൽ നിന്നും കരസ്ഥമാക്കിയ അഡ്വാൻസ്ഡ് ഡിപ്ലോമ (വൊക്കേഷണൽ) / ബന്ധപ്പെട്ട ട്രേഡിൽ N.T.C./N.A.C 3 വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത.

യോഗ്യരായ ഉദ്യോഗാർഥികൾ ഉച്ചയ്ക്ക് 2 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുമായി ചാല ഗവ. ഹൈസ്‌കൂൾ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ചാല ഐ.ടി.ഐ. പ്രിൻസിപ്പാൾ മുൻപാകെ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ : 0471 2459255.