കെൽട്രോണിൽ ഓൺലൈൻ ഓഫ്‍ലൈൻ തൊഴിലധിഷ്ഠിത കോഴ്‌സുകൾ

Published : Oct 26, 2021, 04:07 PM ISTUpdated : Oct 29, 2021, 09:14 AM IST
കെൽട്രോണിൽ  ഓൺലൈൻ ഓഫ്‍ലൈൻ തൊഴിലധിഷ്ഠിത കോഴ്‌സുകൾ

Synopsis

കെൽട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്ററിൽ തൊഴിലധിഷ്ഠിത ഓൺലൈൻ, ഓഫ്‌ലൈൻ  & ഹൈബ്രിഡ് കോഴ്‌സുകളിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു.  


തിരുവനന്തപുരം: കെൽട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്ററിൽ തൊഴിലധിഷ്ഠിത ഓൺലൈൻ, ഓഫ്‌ലൈൻ  & ഹൈബ്രിഡ് കോഴ്‌സുകളിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു.  അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ മീഡിയാ ഡിസൈനിങ് ആന്റ് ഡിജിറ്റൽ ഫിലിം മേക്കിംഗ്, ഡിപ്ലോമ ഇൻ ഹാർഡ്‌വെയർ & നെറ്റ്‌വർക്ക് മെയിന്റെനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജി, ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് & സപ്ലൈചെയ്ൻ മാനേജ്‌മെന്റ്, വെബ് ഡിസൈൻ & ഡെവലപ്‌മെന്റ്‌സ് എന്നിവയാണ് കോഴ്‌സുകൾ.

അടിസ്ഥാന യോഗ്യത: പത്ത്, പ്ലസ്ടു ഡിപ്ലോമ, ഡിഗ്രി. ksg.keltron.in എന്ന വെബ്‌സൈറ്റിൽ അപേക്ഷ ഫോം ലഭ്യമാണ്. വിശദവിവരങ്ങൾക്ക്: 8590605260, 0471-2325154 എന്നീ ഫോൺ നമ്പറിലോ, കെൽട്രോൺ നോളജ്  സെന്റർ, രണ്ടാം നില, ചെമ്പിക്കലം ബിൽഡിംഗ്, ബേക്കറി-വിമൻസ് കോളേജ് റോഡ്, വഴുതക്കാട് പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തിലോ ബന്ധപ്പെടുക.

കേരള സർക്കാരിനു കീഴിലുള്ള മികച്ച ഒരു പൊതുമേഖലാ സ്ഥാപനമാണ് കെൽട്രോൺ. ഇലക്ട്രോണിക്സ്, വിവരസാങ്കേതികവിദ്യ എന്നീ മേഖലകളിലാണ് ഈ സ്ഥാപനം പ്രധാനമായും പ്രവർത്തിക്കുന്നത്. ജേർണലിസം കോഴ്സ് ഉൾപ്പെടെ നിരവധി തൊഴിലധിഷ്ഠിത കോഴ്സുകൾ കെൽട്രോൺ ഉദ്യോ​ഗാർത്ഥികൾക്കായി നടത്തുന്നുണ്ട്. 
 

PREV
click me!

Recommended Stories

'യു ടേൺ അടിച്ച് സർക്കാർ', ഗുരുവായൂർ ദേവസ്വം ബോർഡിലേക്കുളള നിയമനങ്ങളിൽ ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടി, യുഡിഎഫിന് ഇരട്ടത്താപ്പെന്ന് ഉദ്യോഗാർത്ഥികൾ
അപര്‍ണ പ്രഭാകറിന് ഒന്നാം റാങ്ക്, ഇസാ ബിജുവിനും എസ് കൃഷ്ണകുമാറിനും രണ്ടും മൂന്നും റാങ്കുകൾ; പ്രസ് ക്ലബ് ജേണലിസം ഫലം പ്രഖ്യാപിച്ചു