സന്നദ്ധസേന: പരിശീലന പരിപാടിയിൽ രജിസ്റ്റർ ചെയ്യാം; പരിശീലനം ഓൺലൈനായി ജൂലൈ 25ന്

Web Desk   | Asianet News
Published : Jul 20, 2021, 09:35 AM IST
സന്നദ്ധസേന: പരിശീലന പരിപാടിയിൽ രജിസ്റ്റർ ചെയ്യാം; പരിശീലനം ഓൺലൈനായി ജൂലൈ 25ന്

Synopsis

പരിശീലനം ഓൺലൈനായി ജൂലൈ 25ന് നടക്കും. രജിസ്റ്റർ ചെയ്യുന്നവർക്ക് 2 മണിക്കൂർ ദൈർഘ്യമുള്ള പരിപാടിയിൽ പങ്കെടുക്കാനുള്ള ലിങ്ക് എസ്.എം.എസായി ലഭിക്കും.


തിരുവനന്തപുരം: ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നീ മഴക്കാല ദുരന്ത സാധ്യതകളെ മുൻനിർത്തി സാമൂഹിക സന്നദ്ധസേന പ്രവർത്തകർക്കായി സാമൂഹിക സന്നദ്ധസേന ഡയറക്ടറേറ്റും കേരള ദുരന്തനിവാരണ അതോറിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന പരിശീലനപരിപാടിയിൽ പങ്കെടുക്കാൻ www.samoohikasannadhasena.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് രജിസ്റ്റർ ചെയ്യണം. പരിശീലനം ഓൺലൈനായി ജൂലൈ 25ന് നടക്കും. രജിസ്റ്റർ ചെയ്യുന്നവർക്ക് 2 മണിക്കൂർ ദൈർഘ്യമുള്ള പരിപാടിയിൽ പങ്കെടുക്കാനുള്ള ലിങ്ക് എസ്.എം.എസായി ലഭിക്കും. പരിശീലനം നേടിയ സന്നദ്ധപ്രവർത്തകർക്ക് ഓൺലൈൻ പ്രശ്‌നോത്തരിയുടെ അടിസ്ഥാനത്തിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. വെബ്‌സൈറ്റിൽ 23നകം രജിസ്റ്റർ ചെയ്യണം. സന്നദ്ധസേന വെബ് സൈറ്റിൽ ലോഗിൻ ചെയ്ത്  Upcoming live events എന്ന ഐക്കണിൽ ക്ലിക്ക് ചെയ്ത ശേഷം  Confirm button ക്ലിക്ക് ചെയ്താണ് രജിസ്റ്റർ ചെയ്യേണ്ടത്.

PREV
click me!

Recommended Stories

’കൂൾ’ സ്‌കിൽ ടെസ്റ്റ് ഫലം പ്രഖ്യാപിച്ചു; ഫലം പരിശോധിക്കേണ്ട വിധം
എ.പി.ജെ. അബ്ദുൾ കലാം സ്‌കോളർഷിപ്പ്; അപേക്ഷ ക്ഷണിച്ചു