Walk in interview : അധ്യാപകർ, അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഫിസിക്‌സ് നിയമനങ്ങൾ; അഭിമുഖം

Web Desk   | Asianet News
Published : Nov 29, 2021, 02:48 PM IST
Walk in interview : അധ്യാപകർ, അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഫിസിക്‌സ് നിയമനങ്ങൾ; അഭിമുഖം

Synopsis

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴിലുള്ള ഡോ. അംബേദ്കര്‍ വിദ്യാനികേതന്‍ സി.ബി.എസ്.ഇ സ്‌കൂളില്‍ കരാര്‍/ ദിവസവേതനാടിസ്ഥാനത്തില്‍ അദ്ധ്യപകരെ നിയമിക്കുന്നതിനായി വാക്ക്-ഇന്‍ ഇന്റര്‍വ്യൂ

തിരുവനന്തപുരം: പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴിലുള്ള ഡോ. അംബേദ്കര്‍ വിദ്യാനികേതന്‍ സി.ബി.എസ്.ഇ സ്‌കൂളില്‍ കരാര്‍/ ദിവസവേതനാടിസ്ഥാനത്തില്‍ (Teachers vacancy) അദ്ധ്യപകരെ നിയമിക്കുന്നതിനായി വാക്ക്-ഇന്‍ ഇന്റര്‍വ്യൂ (Walk in interview) നടത്തുന്നു. റ്റി.ജി.റ്റി ഫിസിക്കല്‍ എഡ്യുക്കേഷന്‍, റ്റി.ജി.റ്റി മലയാളം തസ്തികകളിലാണ് ഒഴിവ്. റ്റി.ജി.റ്റി ഫിസിക്കല്‍ എഡ്യുക്കേഷന്‍ തസ്തികകയ്ക്ക് ബി.പി.എഡ് അല്ലെങ്കില്‍ എംപിഎഡ് ആണ് വിദ്യാഭ്യാസ യോഗ്യത. റ്റി.ജി.റ്റി മലയാളം തസ്തികയ്ക്ക് ബി.എ മലയാളം, ബി.എഡ്, കെ-റ്റെറ്റ് അല്ലെങ്കില്‍ സി-റ്റെറ്റ് യോഗ്യത വേണം. പ്രയാപരിധി 39 വയസ്. എസ്.സി, എസ്.റ്റി മറ്റ് പിന്നാക്ക വിഭാഗക്കാര്‍ എന്നിവര്‍ക്ക് നിയമാനുസൃതമായ വയസിളവുണ്ട്. താല്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡേറ്റ, യോഗ്യത, വയസ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം ഡിസംബര്‍ ഒന്നിന് രാവിലെ 11 മണിക്ക് സ്‌കൂളില്‍ ഹാജരാകണമെന്ന് മാനേജര്‍ ഇന്‍ ചാര്‍ജ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0472-2846633.

അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഫിസിക്‌സ് ഒഴിവ്
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അടൂര്‍ എന്‍ജിനീയറിംഗ് കോളജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍  ഇന്‍ ഫിസിക്‌സ്  തസ്തികയിലേയ്ക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ (മണിക്കൂര്‍ അടിസ്ഥാനത്തില്‍) ഒഴിവുകളുണ്ട്. യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഈ മാസം 29 ന്  രാവിലെ 10.30-ന് കോളജ് ഓഫീസില്‍ ഹാജരാകണം. യോഗ്യത: യുജിസി ചട്ടപ്രകാരമുള്ള  യോഗ്യത. യുജിസി യോഗ്യത ഉള്ളവരുടെ  അഭാവത്തില്‍  മറ്റുള്ളവരെയും പരിഗണിക്കും. വിശദ വിവരങ്ങള്‍ക്ക് കോളജിന്റെ വെബ് സൈറ്റ് സന്ദര്‍ശിക്കുക www.cea.ac.in. ഫോണ്‍ 04734 - 231995.  


 

PREV
click me!

Recommended Stories

ലക്ഷ്യം ജര്‍മ്മനിയിലും കേരളത്തിലുമായി 300ഓളം സ്റ്റാര്‍ട്ടപ്പുകള്‍; കെഎസ്‌യുഎം ജര്‍മ്മനിയുമായി കൈകോര്‍ക്കുന്നു
ഉന്നതവിദ്യാഭ്യാസരംഗത്ത് പുതിയ കമ്മിഷൻ; ബിൽ ലോക്‌സഭയിൽ