Walk in Interview : ഫീൽഡ് വർക്കർ കം കേസ് വർക്കർ തസ്തികയിലെ വാക് ഇൻ ഇന്റർവ്യൂ

Web Desk   | Asianet News
Published : Feb 01, 2022, 09:59 AM IST
Walk in Interview : ഫീൽഡ് വർക്കർ കം കേസ് വർക്കർ തസ്തികയിലെ വാക് ഇൻ ഇന്റർവ്യൂ

Synopsis

വിമൻ ആൻഡ് ചിൽഡ്രൻസ് ഹോമിൽ ഫീൽഡ് വർക്കർ കം കേസ് വർക്കർ തസ്തികയിലെ ഒരു ഒഴിവിലേക്ക് യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ (Kerala Mahila Samakhya Society) കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന വിമൻ ആൻഡ് ചിൽഡ്രൻസ് ഹോമിൽ ഫീൽഡ് വർക്കർ കം കേസ് വർക്കർ (Field worker cum case worker) തസ്തികയിലെ ഒരു ഒഴിവിലേക്ക് യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. എം.എസ്.ഡബ്ല്യൂ/എം.എ (സോഷ്യോളജി)/എം.എ (സൈക്കോളജി)/എം.എസ്‌സി (സൈക്കോളജി) യാണ് യോഗ്യത. 25 വയസ് പൂർത്തിയാകണം. പ്രതിമാസം 16,000 രൂപ വേതനം ലഭിക്കും. 

താത്പര്യമുള്ളവർ വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം അപേക്ഷ ഫെബ്രുവരി 14 ന് വൈകിട്ട് 5 നു മുമ്പ് ലഭിക്കത്തക്ക വിധത്തിൽ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തിൽ അയയ്ക്കണം. ഇ-മെയിൽ: spdkeralamss@gmail.com,  ഫോൺ: 0471 2348666.
 

PREV
click me!

Recommended Stories

ആർമി റിക്രൂട്ട്മെൻ്റ് റാലി കാസര്‍കോഡ്; 4,500 ഉദ്യോഗാർത്ഥികൾ അണിനിരക്കും, ഒരുക്കങ്ങൾ വിലയിരുത്തി ജില്ലാ കളക്ടര്‍
സൗജന്യ പി എസ് സി പരിശീലനം; 4 ജില്ലകളിലെ പിന്നാക്ക വിഭാഗ വിദ്യാർത്ഥികൾക്ക് അവസരം, അപേക്ഷ ക്ഷണിച്ചു