മെഡിക്കൽ ഓഫീസർ, സ്റ്റാഫ് നഴ്സ് തസ്തികകളിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ

Published : May 17, 2026, 09:43 AM IST
Nurse

Synopsis

മെയ് 26ന് രാവിലെ 11ന് ജില്ലാ മെഡിക്കൽ ഓഫീസിൽ വാക്ക്-ഇൻ ഇന്റർവ്യൂ നടത്തുന്നു. 

കൊച്ചി: എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസിന്റെ കീഴിലുള്ള വിമുക്തി ഡി-അഡിക്ഷൻ സെന്റർ, ജില്ലാ മാനസികാരോഗ്യ പരിപാടി എന്നിവിടങ്ങളിൽ മെഡിക്കൽ ഓഫീസർ, സ്റ്റാഫ് നഴ്സ് തസ്തികകളിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി മെയ് 26ന് രാവിലെ 11ന് ജില്ലാ മെഡിക്കൽ ഓഫീസിൽ വാക്ക്-ഇൻ ഇന്റർവ്യൂ നടത്തുന്നു.

മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് എം.ബി.ബി.എസ് (സൈക്യാട്രിയിൽ പി.ജി മുൻഗണന), ടി.സി.എം.സി രജിസ്ട്രേഷൻ എന്നിവയും, സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് ജി.എൻ.എം/ബി.എസ്.സി നഴ്സിംഗ്, കെ.എൻ.എം.സി രജിസ്ട്രേഷൻ എന്നിവയുമാണ് യോഗ്യത. രണ്ട് തസ്തികകളിലേക്കും 18 മുതൽ 43 വരെയാണ് പ്രായപരിധി.

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി നിശ്ചിത സമയത്ത് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0484-2360802 എന്ന നമ്പറിലോ dmohekmoffice@gmail.com എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.

 

PREV
Read more Articles on
click me!

Recommended Stories

സീറ്റുണ്ട്, അവസരമുണ്ട്, കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലെ ഹോട്ടൽ മാനേജ്‌മെന്റ് സ്ഥാപനത്തിൽ പഠിക്കാൻ അവസരം
പുതിയ സര്‍ക്കാര്‍ വന്നിട്ടും രക്ഷയില്ല, മൂന്നാം അലോട്ട്മെന്റും കഴിഞ്ഞു, മലപ്പുറത്ത് 25084 കുട്ടികൾക്ക് പ്ലസ് വണ്ണിന് സീറ്റില്ല