പട്ടിക വിഭാഗ വനിതകൾക്കായി വനിതാ വികസന കോർപ്പറേഷൻ സ്വയംതൊഴിൽ വായ്പ

Web Desk   | Asianet News
Published : Feb 02, 2021, 11:23 AM IST
പട്ടിക വിഭാഗ വനിതകൾക്കായി വനിതാ വികസന കോർപ്പറേഷൻ സ്വയംതൊഴിൽ വായ്പ

Synopsis

ഈ വിഭാഗങ്ങളിൽ പെടുന്ന വനിതകൾക്ക് കുടുംബശ്രീയുടെ സി.ഡി.എസ് മുഖേന മൈക്രോ ഫിനാൻസ് വായ്പയ്ക്കും 3.5 ശതമാനം പലിശ നിരക്കിൽ അപേക്ഷിക്കാം.  

തിരുവനന്തപുരം: കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വനിതകൾക്കായി സ്വയം തൊഴിൽ വായ്പകൾക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. 18 നും 55 നും ഇടയിൽ പ്രായമുള്ള തൊഴിൽരഹിത വനിതകൾക്ക് സ്വയംതൊഴിൽ ചെയ്യാൻ ജാമ്യവ്യവസ്ഥയിൽ ആറുശതമാനം പലിശ നിരക്കിൽ വായ്പകൾ അനുവദിക്കും. കൂടാതെ ഈ വിഭാഗങ്ങളിൽ പെടുന്ന വനിതകൾക്ക് കുടുംബശ്രീയുടെ സി.ഡി.എസ് മുഖേന മൈക്രോ ഫിനാൻസ് വായ്പയ്ക്കും 3.5 ശതമാനം പലിശ നിരക്കിൽ അപേക്ഷിക്കാം.

കോർപ്പറേഷന്റെ www.kswdc.org എന്ന വെബ്സൈറ്റിൽ നിന്നും അപേക്ഷ ഫോറം ലഭിക്കും. പൂരിപ്പിച്ച അപേക്ഷാഫോറം ആവശ്യമായ രേഖകളോടെ തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം മേഖലാ ഓഫീസുകളിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കാം.
കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലുള്ളവർ 0471-2328257, 9496015005 നമ്പരിലും ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലുള്ളവർ 0484-2984932, 9496015007 നമ്പരിലും മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലുള്ളവർ 0495- 2766454, 9496015009 നമ്പരിലും ബന്ധപ്പെടണമെന്ന് മാനേജിംഗ് ഡയറക്ടർ അറിയിച്ചു.


 

PREV
click me!

Recommended Stories

’കൂൾ’ സ്‌കിൽ ടെസ്റ്റ് ഫലം പ്രഖ്യാപിച്ചു; ഫലം പരിശോധിക്കേണ്ട വിധം
എ.പി.ജെ. അബ്ദുൾ കലാം സ്‌കോളർഷിപ്പ്; അപേക്ഷ ക്ഷണിച്ചു