
തൃശൂര്‍: പട്ടികവർഗ്ഗ വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ചാലക്കുടി മോഡൽ റസിഡൻഷ്യൽ സ്കൂളിലേക്ക് കരാർ അടിസ്ഥാനത്തിൽ വർക്ക് എക്സ്പീരിയൻസ് ടീച്ചർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു.
എസ്.എസ്.എൽ.സി, വർക്ക് എക്സ്പീരിയൻസ് ടീച്ചർ തസ്തികയിൽ പി എസ് സി നിഷ്കർഷിച്ചിരിക്കുന്ന സാങ്കേതിക യോഗ്യതകളും കെ-ടെറ്റ്(IV) മാണ് യോഗ്യത. പ്രായപരിധി: 22-45. പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട നിശ്ചിത യോഗ്യതയും നൈപുണ്യവും കഴിവുമുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന ലഭിക്കും. പ്രതിമാസം 10000/-രൂപയാണ് വേതനമായി ലഭിക്കുക.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജാതി, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം മെയ് 25 ന് അഞ്ച് മണിക്ക് മുൻപായി സീനിയർ സൂപ്രണ്ട്, മോഡൽ റസിഡൻഷ്യൽ സ്കൂൾ ചാലക്കുടി, നായരങ്ങാടി, കോടശ്ശേരി.പി.ഒ, തൃശൂർ-680721 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0480-2960400, 0480-2706100.